തൃശൂർ: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനങ്ങളെ അഭിവാദ്യം ചെയ്ത് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ജനങ്ങളുടെ പിന്തുണ തേടിയത്.
“ഏപ്രിൽ നാല് വ്യാഴാഴ്ച രാവിലെ 11 മണിക്ക്, ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുമുള്ള സ്ഥാനാർത്ഥിയായി ഞാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. ഇതുവരെ എനിക്ക് നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനിയും അങ്ങോട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”- സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
രാവിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 11 മണിക്കാണ് ബിജെപി പ്രവർത്തകർക്കൊപ്പം തൃശൂർ കളക്ടറേറ്റിലെത്തി സുരേഷ് ഗോപി നാമനിർദേശപത്രിക സമർപ്പിക്കുന്നത്. തൃശൂർ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യത്തൊഴിലാളികളാണ് സുരേഷ് ഗോപിക്കായി കെട്ടിവെക്കാനുള്ള തുക നൽകുന്നത്. പ്രകടനത്തിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.