മലപ്പുറം: മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ പയ്യനാട് ചോലയ്ക്കലിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.