ഭൂരിഭാഗം ആളുകളും പേടിക്കുന്ന ജീവിയാണ് പാമ്പ്. ചൂട് വർദ്ധിക്കുന്നതോടെ പാമ്പുകൾ മാളം വിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാണ്. പാടത്തും പറമ്പിലും ഇവ മറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. എന്നാൽ വീടിന്റെ പരിസരത്തെ ഉദ്യാനത്തിലോ ചില ചെടികൾ വളർത്തുന്നത് പാമ്പിനെ അകറ്റാൻ സഹായിക്കും. അവയിൽ ചിലത് ഇതാ..
1) ജമന്തി
കാണാൻ മാത്രമല്ല പാമ്പിനെ തുരുത്തുന്നതിനും ജമന്തിപ്പൂക്കൾക്ക് സാധിക്കും. ജമന്തിപ്പൂവിന്റെ ഗന്ധമാണ് പാമ്പുകളെ അകറ്റാൻ സഹായിക്കുന്നത്. ഭംഗിക്കൊപ്പം പാമ്പിനെ തുരത്താനും ഇവ നട്ടുപിടിപ്പിക്കാം. പാമ്പിന്റെ ആഹാര സ്രോതസ്സിനെ തകർക്കുന്ന പ്രാണികളെയും പൂവിന്റെ നിറം ആകർഷിക്കുന്നു.
2) ഇഞ്ചിപ്പുല്ല്
പുൽത്തൈലത്തെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. തൈലം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇഞ്ചിപ്പുല്ലും പാമ്പിനെ തുരത്താൻ ഏറെ സഹായകരമാണ്.
3) വെളുത്തുള്ളി
സുഗന്ധത്തിനും ഗുണത്തിനും പേരുകേട്ട വെളുത്തുള്ളി പാമ്പിനെ അകറ്റും. വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം പാമ്പിന്റെ സെൻസറി റിസപ്റ്ററുകളെ തടസപ്പെടുത്തുന്നു. ചെറിയ ഉള്ളിയും നല്ലതാണ്.
4) കാഞ്ഞിരം
അസഹനീയമായ കയ്പ്പുള്ള സസ്യമാണ് കാഞ്ഞിരം. ഇതിന്റെ രൂക്ഷമായ ഗന്ധം പാമ്പിനെ അകറ്റുന്നു. പറമ്പിൽ കാഞ്ഞിരമരം ഉണ്ടെങ്കിൽ പാമ്പ് ശല്യം അകറ്റാം.
7) റോസ്മേരി
പാചകത്തിനും ചർമ്മ സംരക്ഷണത്തിനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് റോസ്മേരി. മനുഷ്യർക്ക് അതിമനോഹരമായ ഗന്ധം നൽകുന്ന ഇവ പാമ്പുകളെ അകറ്റുംം.
8) തുളസി
തുളസിയുടെ ഗന്ധവും പാമ്പിനെ അകറ്റാൻ സഹായി ക്കുന്നു. ചട്ടിയിലാണെങ്കിലും തുളസി വളർത്താൻ ശ്രദ്ധിക്കുക.