തന്നെ നോക്കാൻ തയ്യാറാകാത്തവർക്ക് സ്വത്തുക്കളും നൽകില്ല : 45 കോടിയുടെ സമ്പത്ത് സഹായിയ്ക്ക് നൽകി വൃദ്ധ : ചതിയായി പോയെന്ന് ബന്ധുക്കൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

തന്നെ നോക്കാൻ തയ്യാറാകാത്തവർക്ക് സ്വത്തുക്കളും നൽകില്ല : 45 കോടിയുടെ സമ്പത്ത് സഹായിയ്‌ക്ക് നൽകി വൃദ്ധ : ചതിയായി പോയെന്ന് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

കുടുംബമെന്നാല്‍ കൂട്ടുകുടുംബമെന്ന സാമൂഹികാവസ്ഥയായിരുന്നു മുൻപ് നിലനിന്നിരുന്നത്. എന്നാല്‍, കോളനി സാംസ്കാരവുമായി എത്തിയ യൂറോപ്യന്മാര്‍ കൂട്ടുകുടുംബം അപരിഷ്കൃതമായ ഒന്നാണെന്നും അണു കുടുംബമാണ് പരിഷ്കൃതമെന്നുമുള്ള ബോധം സാധാരണക്കാരിലുണ്ടാക്കി.

സാമൂഹികമായ ആവശ്യങ്ങള്‍ കൂടി വര്‍ദ്ധിച്ചതോടെ കൂട്ടുകുടുംബങ്ങള്‍ പല വഴി ചിതറിപ്പോവുകയും തത് സ്ഥാനത്ത് അണുകുടുംബങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിനിടെ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കുന്ന മക്കളുടെ കഥകളും പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിൽ തന്നെ ഉപേക്ഷിച്ച ബന്ധുക്കൾക്ക് വയോധിക നൽകിയ തിരിച്ചടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .

ഇറ്റാലിയൻ വനിതയാണ് തന്റെ പേരിലുള്ള 45 കോടിയുടെ സ്വത്ത് തന്റെ സഹായിയ്‌ക്ക് നൽകിയത് . ഇറ്റലി ട്രെൻ്റോ പ്രവിശ്യയിലെ റൊവെറെറ്റോ ഗ്രാമത്തിൽ നിന്നുള്ള പ്രശസ്ത കുടുംബത്തിൽ പെട്ട മരിയ മൽഫട്ടി എന്ന 80 കാരി കഴിഞ്ഞ വർഷം നവംബറിലാണ് മരിച്ചത് . റൊവെറെറ്റോയുടെ മുൻ മേയറും വിയന്ന പാർലമെൻ്റ് വൈസ് പ്രസിഡൻ്റുമായ വലേരിയാനോ മാൽഫട്ടിയുടെ പിൻഗാമിയായ മരിയയ്‌ക്ക് വലിയ സമ്പത്തുണ്ടായിരുന്നു. അവയിൽ അപ്പാർട്ടുമെൻ്റുകളും നഗരമധ്യത്തിലെ ചരിത്രപരമായ കെട്ടിടങ്ങളും ദശലക്ഷക്കണക്കിന് ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

വിവാഹിതയല്ലെങ്കിലും ധാരാളം ബന്ധുക്കൾ ഉണ്ടായിരുന്നു മരിയയ്‌ക്ക് . എന്നാൽ ഇവർ ആരും മരിയെ നോക്കാൻ തയ്യാറായിരുന്നില്ല . എങ്കിലും ഇവർ കരുതിയത് മരിയയുടെ കാലശേഷം സമ്പത്ത് മുഴുവൻ തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു . മരിയയുടെ മരണ ശേഷം അവരുടെ അഭിഭാഷകനാണ് മരിയ തന്റെ സ്വത്തുക്കൾ സഹായിയുടെ പേരിലേയ്‌ക്ക് മാറ്റി എഴുതയതായി വെളിപ്പെടുത്തിയത് .

5.4 മില്യൺ ഡോളർ അതായത് 45 കോടിയുടെ സ്വത്താണ് തന്റെ കെയർടേക്കറുടെ പേരിലേക്ക് മരിയ മാറ്റിയത് . ഇത് ചതിയായിപോയെന്നും സ്വത്തുക്കൾ തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ബന്ധുക്കൾ.

 

Tags: italyviralSUB
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies