നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും; ജനങ്ങൾ മോദിയുടെ ഗ്യാരന്റിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും പുഷ്‌കർ സിംഗ് ധാമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകും; ജനങ്ങൾ മോദിയുടെ ഗ്യാരന്റിയിൽ അടിയുറച്ച് വിശ്വസിക്കുന്നുണ്ടെന്നും പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 10:22 am IST
FacebookTwitterWhatsAppTelegram

ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗതയിലാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്ന പ്രശംസയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഈ മാസം 19ന് സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയത്. പ്രധാനമന്ത്രി രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

” ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രപരമാണ്. നരേന്ദ്രമോദിയെ മൂന്നാമതും പ്രധാനമന്ത്രിയാക്കാനുള്ള തെരഞ്ഞെടുപ്പാണിത്. രാജ്യത്ത് വീണ്ടും മോദിജിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. 400ലധികം സീറ്റുകൾ നേടുമെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം പുരോഗതിയിലേക്ക് മുന്നേറുകയാണ്. വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിയാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നത്.

സ്ത്രീകൾ, യുവാക്കൾ, കർഷകർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളാണ് ഈ കാലയളവിനുള്ളിൽ അദ്ദേഹം നടപ്പിലാക്കിയത്. ജൻ ധൻ യോജന, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത് യോജന, ഗരീബ് കല്യാൺ അന്ന യോജന തുടങ്ങി നിരവധി പദ്ധതികൾ സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യത്തെ തൊഴിൽ സംസ്‌കാരത്തിന് മാറ്റം വന്നു. ഓരോ പൗരനും രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് 25 കോടി ജനങ്ങളാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്. മോദി കി ഗ്യാരന്റിയിൽ ജനങ്ങൾ അടിയുറച്ച് വിശ്വസിക്കുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി, മുത്തലാഖ് നിരോധിച്ചു, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി, ഇങ്ങനെ നൽകിയ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം പാലിച്ചു. രാജ്യത്തിന്റെ അതിർത്തികൾ പ്രധാനമന്ത്രിക്ക് കീഴിൽ സുശക്തമായെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Pushkar Singh Dhamiutharakhandpm modi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies