പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആൻ്റണിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. മലയാലപ്പുഴയിലാണ് സംഭവം. സിപിഎം പ്രവർത്തകരാണ് പോസ്റ്റർ നശിപ്പിച്ചതെന്ന് ബിജെപി ആരോപിച്ചു.
സംഭവത്തിൽ ബിജെപി നേതൃത്വം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ബിജെപി വ്യക്തമാക്കി. സിപിഎം ലോക്കൽ സെക്രട്ടറിയുമായി സംസാരിച്ച് തീർപ്പാക്കാനാണ് പൊലീസ് നിർദ്ദേശം നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു.
ശക്തമായ മത്സരത്തിന് പത്തനംതിട്ട സാക്ഷ്യം വഹിക്കുന്നത്. ബിജെപി ദേശീയ സെക്രട്ടറി അനിൽ. കെ ആന്റണിയെ എൻഡിഎ കളത്തിലിറക്കുമ്പോൾ പരാജയഭീതിയെ തുടർന്നാണ് സിപിഎം ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് ജനങ്ങൾ തന്നെ തുറന്നു പറയുകയാണ്. തോമസ് ഐസക്ക് ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ സിറ്റിംഗ് എംപി ആൻ്റോ ആന്റണിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.