"ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി": കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ബോംബ് പൊട്ടിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനത്തിനാണ് പോയത്, പിടിയിലായ DYFIക്കാരൻ നിരപരാധി”: കണ്ണു നനയിപ്പിക്കുന്ന കാപ്സ്യൂളുമായി എം.വി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകനെ പിന്തുണച്ച് സിപിഎം. പിടിയിലായത് സന്നദ്ധപ്രവർത്തനം നടത്തിയ ആളാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ വിചിത്ര വാദം. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാ​ഗമായി ജീവൻരക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനാണ് അറസ്റ്റിലായതെന്നും പോലീസ് നടപടിയെ എതിർത്ത് ​ഗോവിന്ദൻ പറഞ്ഞു. ഇയാൾ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നു എന്നത് കള്ള പ്രചാരണ വേലയാണ്. പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൽ പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയയാളാണ്, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. അയാളെ തെറ്റായി ചിത്രീകരിച്ചു. “- ​ഗോവിന്ദൻ പറഞ്ഞു. ബോംബ് പൊട്ടിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താൻ കൃത്യസമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ എത്തിയത് എപ്രകാരമാണെന്നും, ബോംബ് നിർമിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നോയെന്നും ഗോവിന്ദന്റെ ന്യായീകരണത്തെ ചോദ്യം ചെയ്ത് കെ.കെ രമ ഇതിനിടെ രംഗത്തെത്തി.

ബോംബുണ്ടാക്കുന്നത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്ന സിപിഎം നേതൃത്വം തന്നെ, കേസിൽ പിടിയിലായവരെ ന്യായീകരിക്കുന്ന കാഴ്ച വിചിത്ര ന്യായീകരണമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിയുടെ വീട് സന്ദർശനത്തെ ന്യായീകരിച്ചിരുന്നു. ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയത് മനുഷ്യത്വത്തിന്റെ ഭാ​ഗമാണെന്നും സന്ദർശനത്തിൽ അസ്വാഭാവികതയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നും ക്രിമിനലുകളാണ് പ്രതികളെന്നും പറഞ്ഞ് കയ്യൊഴിയാനാണ് വടകര സ്ഥാനാർത്ഥി കെ.കെ ശൈലജയും ശ്രമിച്ചത്.

പാനൂരിൽ കഴിഞ്ഞ ദിവസമായിരുന്നു ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. കേസിൽ 12 പേരുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ ആറ് പേർ അറസ്റ്റിലായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.

Tags: CPMBOMB BLASTMV Govindhanpanoor
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies