സി​ഗരറ്റ് വലിച്ച 24-കാരിയെ  തുറിച്ച് നോക്കി; യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടി

Published by
Janam Web Desk

മുംബൈ: സിഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കിയ യുവാവിനെ കുത്തിക്കൊന്ന് യുവതി. മഹാരാഷ്‌ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 24-കാരിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിയർ ഷോപ്പിലെത്തിയ യുവാവിനെ പെൺകുട്ടി കുത്തിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പാൻഷോപ്പിൽ നിന്നുകൊണ്ട് യുവതി സി​ഗരറ്റ് വലിക്കുകയായിരുന്നു. ഇതുകണ്ട യുവാവ്, ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ശേഷം യുവാവ് അവിടെ നിന്ന് മുങ്ങി. എന്നാൽ യുവതി സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും യുവാവിനെ പിന്തുടരുകയുമായിരുന്നു.

മദ്യവിൽപ്പന ശാലയ്‌ക്ക് മുന്നിലെത്തിയ യുവാവ് വാഹനം നിർത്തി ബിയർ വാങ്ങാൻ കയറി. പിറകെയെത്തിയ യുവതി കത്തിയെടുത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. യുവതിയും സുഹൃത്തുക്കളും ഓടിരക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. 24-കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Share
Leave a Comment