ഗാസയിലെ മാനുഷിക പ്രതിസന്ധി ഒരു രീതിയിലും അംഗീകരിക്കാനാകില്ല; ഏത് സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന് യുഎന്നിൽ ഇന്ത്യ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസയിലെ മാനുഷിക പ്രതിസന്ധി ഒരു രീതിയിലും അംഗീകരിക്കാനാകില്ല; ഏത് സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന് യുഎന്നിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 09:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റംസാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന ആവശ്യപ്പെടുന്ന യുഎൻ സുരക്ഷാ കൗൺസിൽ ഒരു പോസിറ്റീവായ ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ ഹമാസ് സംഘർഷത്തിന് പിന്നാലെയുണ്ടായ മാനുഷിക പ്രതിസന്ധി അംഗീകരിക്കാനാകില്ലെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കി.

” ഗാസയിൽ സംഘർഷം തുടരുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. മാനുഷിക പ്രതിസന്ധി ഈ മേഖലയിൽ രൂക്ഷമായിരിക്കുകയാണ്. ഇത് ഗാസയിലുൾപ്പെടെ അസ്ഥിരത വർദ്ധിക്കുന്നതിന് കാരണമായി. മാർച്ച് അവസാനം യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച പ്രമേയത്തെ പോസിറ്റീവ് ആയ നടപടി ആയിട്ടാണ് ഇന്ത്യ കാണുന്നത്. ഇസ്രായേലും ഹമാസും തമ്മിൽ തുടരുന്ന സംഘർഷം സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് നയിച്ചു.

ഇപ്പോഴുണ്ടായിട്ടുള്ള മാനുഷിക പ്രതിസന്ധി ഒരിക്കലും അംഗീകരിക്കാനാകാത്ത ഒന്നാണ്. ഏത് സംഘർഷ സാഹചര്യത്തിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കേണ്ടതാണെന്നും” രുചിര കാംബോജ് വ്യക്തമാക്കി. റംസാൻ മാസത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം കഴിഞ്ഞ മാസം അവസാനമാണ് യുഎന്നിൽ അവതരിപ്പിച്ചത്. 14 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. സ്ഥിരാംഗമായ യുഎസ് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നിരുന്നു.

ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിലെ നിലപാട് ഇന്ത്യ പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്നും രുചിര കാംബോജ് എടുത്ത് പറഞ്ഞു. ഭീകരാക്രമണങ്ങളോ സാധാരണക്കാരെ ബന്ദികളാക്കുന്നതോ അംഗീകരിക്കാനാകില്ല. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്ത് കൊണ്ട് തന്നെ, ബന്ദികളെ നിരുപാധികം വിട്ടയയ്‌ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സാഹചര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാൻ ഗാസയിലെ സാധാരണക്കാരായ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കേണ്ടതും ആവശ്യമാണ്. മേഖലയിൽ സമാധാനത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഐക്യരാഷ്‌ട്രസഭയുടെയും അന്താരാഷ്‌ട്ര സമൂഹത്തിന്റെയും ശ്രമങ്ങളേയും രുചിര കംബോജ് സ്വാഗതം ചെയ്തു.

Tags: israelUNUNSCHamasRuchira KambojIndiaFEATURED2
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies