ആകെ കനം 1.7 മില്ലിമീറ്റർ മാത്രം!! മത്സരത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് എന്ന ഖ്യാതി വീണ്ടെടുത്ത് പ്രമുഖ കമ്പനി; വില ഇങ്ങനെ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകെ കനം 1.7 മില്ലിമീറ്റർ മാത്രം!! മത്സരത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് എന്ന ഖ്യാതി വീണ്ടെടുത്ത് പ്രമുഖ കമ്പനി; വില ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് പുറത്തിറക്കുന്ന കമ്പനിയെന്ന് നേട്ടം വീണ്ടെടുത്ത് പ്രമുഖ റോമൻ ആഭരണ നിർമ്മാതാക്കളായ ബൾഗാരി. ഒക്ടോ ഫിനിസിമോ അൾട്രാ (Octo Finissimo Ultra) എന്ന പേരിലാണ് വാച്ച് വിപണിയിൽ അവതരിപ്പിച്ചത്. സ്വിസ് ആ‌ഡംബര വാച്ച് കമ്പനിയായ റിച്ചാർഡ് മില്ലെയുടെ റെക്കോർഡ് തകർത്താണ് ബൾ​ഗാരി വീണ്ടും റെക്കോർഡ് സ്വന്തമാക്കിയത്.

നേരത്തെയും ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് നിർമ്മാതാക്കളെന്ന വിശേഷണം ബൾ​ഗാരിയുടെ പേരിൽ തന്നെയായിരുന്നു. 1.8 മില്ലിമീറ്റർ കനത്തിലായിരുന്നു അന്ന് ഒക്ടോ ഫിനിമിസോ അൾട്ര പുറത്തിറക്കിയത്. എന്നാൽ വാച്ച് വിപണിയിൽ അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളിൽ റിച്ചാർഡ് മില്ലെ RM UP-01 ഫെരാരി എന്ന പേരിൽ‌ ബൾഗരിയുടെ വാച്ചുമായി 0.05 എംഎം കനത്തിന്റെ വ്യത്യാസത്തിൽ വാച്ച് അവത‌രിപ്പിച്ചു. 1.75 മില്ലിമീറ്ററായിരുന്നു ഇതിന്റെ കനം.

ആഡംബര വാച്ച് വിപണിയിൽ വമ്പൻ മാറ്റങ്ങൾക്കാണ് ഇത് വഴിയൊരുക്കിയത്. കനം കുറവിന് പുറമേ, ഡയലിനുള്ളിൽ ഉൾപ്പെടുത്തിയ ക്യുആർ കോഡ് പോലുള്ള ആധുനിക സംവിധാനങ്ങൾ ഈ ബൾ​ഗാരിയുടെ കുഞ്ഞൻ വാച്ചിലുണ്ടായിരുന്നു. എന്നാൽ മെല്ലെ മെല്ലെ ഫെരാരി-റിച്ചാർഡ് മില്ലെ വിപണി കീഴടക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബൾ​ഗാരി ഫെരാരി റിച്ചാർഡിനെ മറികടക്കുന്ന കുഞ്ഞൻ വാച്ചുമായി വിപണിയിലെത്തിയിരിക്കുന്നത്. അവരുടെ വാച്ചിന്റെ കനത്തിനേക്കാൾ 0.05 മില്ലിമീറ്റർ കനം കൂടി കുറച്ച്, 1.7 മില്ലിമീറ്റർ കനത്തിലാണ് ബൾ​ഗാരി രണ്ടാമത്തെ വാച്ച് നിർമ്മിച്ചത്.

ഏറ്റവും കനം കുറഞ്ഞ ക്രോണോമീറ്റർ സാക്ഷ്യപ്പെടുത്തിയ ടൈംപീസ് എന്ന ബഹുമതിയും ഇതിന് സ്വന്തമാണ്. ചലനം, താപനില, ഈർപ്പം, വായു മർദ്ദം എന്നിവയുടെ വ്യത്യാസങ്ങൾക്കിടയിലും സമയം കൃത്യമായി അളക്കുന്നതിനുള്ള ഉപകരണമാണ് ക്രോണോമീറ്റർ.  20 വാച്ചുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. 5,29,000 ഡോളറാണ് വാച്ചിന്റെ വില. ഇന്ത്യയിൽ ഇതിന് ഏകദേശം 4,40,30,680 രൂപ വരും.

Tags: Bulgariworld's thinnest watchOcto Finissimo UltraRichard Mille
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies