ടാറ്റ‌ ആധിപത്യം; പെഗാട്രോണിൻ്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്? 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകുമെന്ന് റിപ്പോർ‌ട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടാറ്റ‌ ആധിപത്യം; പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്? 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകുമെന്ന് റിപ്പോർ‌ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 08:54 am IST
FacebookTwitterWhatsAppTelegram

പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. കരാർ അന്തിമമായാൽ ടാറ്റയ്‌ക്ക് കുറഞ്ഞത് 65 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.

ചെന്നൈയ്‌ക്ക് സമീപമാണ് പെഗാട്രോൺ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. ടാറ്റയുടെ ഓഹരികൾക്ക് ശേഷമുള്ള ഓഹരി പങ്കാളിത്തം വഹിക്കുന്നത് പെ​ഗാട്രോണാകും. ടാറ്റ-പെ​ഗാട്രോൺ-ആപ്പിൾ സംയുക്ത സംരംഭത്തിന് ആപ്പിൾ അം​ഗീകാരം നൽകിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ പ്രതിവർഷം അഞ്ച് ദശലക്ഷം ഐഫോണുകളാണ് പെ​ഗാട്രോൺ‌ പ്ലാൻ്റിൽ നിർമ്മിക്കുന്നത്. 10,000 തൊഴിലാളികളാണ് ഇവിടെ ‌ജോലി ചെയ്യുന്നത്. ചൈനയിലെ ഐഫോൺ പ്ലാന്റിന്റെ നിയന്ത്രണം വിട്ടു നൽകിയതിന് ശേഷം പെ​ഗാട്രോണിന് അവശേഷിക്കുന്ന ഏക പ്ലാൻ്റാണ് ചെന്നൈയിലേത്. പ്ലാന്റ് ഏറ്റെടുക്കുന്നതോടെ ഭാരതത്തിലെ ഐഫോൺ നിർമ്മാണശേഷി ശക്തിപ്പെടുത്താൻ ടാറ്റയ്‌ക്ക് സാധിക്കും.

ചെന്നൈയിലെ പ്ലാൻ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റയും പെഗാട്രോണും തമ്മിലുള്ള ചർച്ചകൾ ആറുമാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലെ ഐഫോൺ അസംബ്ലി പ്ലാൻ്റിലും ടാറ്റയുടെ പങ്കാളിത്തമുണ്ട്. ടാറ്റ, പെഗാട്രോൺ, ഫോക്‌സ്‌കോൺ എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ നിർമ്മാതാക്കൾ. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ കയറ്റുമതിയിൽ ടാറ്റയുടെ സംഭാവന കഴിഞ്ഞ വർഷത്തെ 12-14 ശതമാനത്തിൽ നിന്ന് ഈ വർഷം 20-25 ശതമാനമായി ഉയരുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

Tags: appleiPHONETata Group
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies