ഹൈക്കോടതി വിധിയോടെ കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന് ബൻസുരി സ്വരാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈക്കോടതി വിധിയോടെ കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കണമെന്ന് ബൻസുരി സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 10:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹൈക്കോടതി വിധിയോടെ മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നതായി ബിജെപി നേതാവ് ബൻസുരി സ്വരാജ്. അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇനിയും ഈ സ്ഥാനത്ത് കടിച്ച് തൂങ്ങി കിടക്കാതെ കെജ്‌രിവാൾ രാജിവച്ച് ഒഴിയണമെന്നും ബൻസുരി സ്വരാജ് ആവശ്യപ്പെട്ടു. അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ ആം ആദ്മിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നേതാക്കൾ ഉപയോഗിച്ചതായും ബൻസുരി ആരോപിച്ചു.

” മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് ഹൈക്കോടതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ധാർമ്മികതയുടെ പേരിൽ കെജ്‌രിവാൾ ഈ സ്ഥാനം ഒഴിയണം. ഈ അഴിമതിയിൽ കെജ്‌രിവാളിന് വലിയ പങ്കാണ് ഉള്ളത്. ഹൈക്കോടതിയിലും തെളിവുകൾ എത്തിയിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഇഡി നൽകിയ എല്ലാ തെളിവുകളും കോടതി പരിശോധിച്ച് മനസിലാക്കിയിട്ടുണ്ട്. ഹവാല ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും” ബൻസുരി പറയുന്നു. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാൾ ഉൾപ്പെട്ടതിന്റെ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന കെജ്‌രിവാളിന്റെ വാദവും കോടതി തള്ളി.

ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാളിന് പണം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും ആം ആദ്മി പാർട്ടിയുടെ സ്വന്തം സ്ഥാനാർത്ഥിയുടേയും മൊഴികളും ഇഡിക്ക് ഹാജരാക്കാൻ കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയത്.

Tags: AAPArvind KejriwalFEATURED2bansuri swaraj
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies