ഇൻഡോർ: മദ്ധ്യപ്രദേശിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 4.94 കിലോഗ്രാം സ്വർണം ഡിആർഐ സംഘം പിടികൂടി. അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാർജയിൽ നിന്നും ഇൻഡോറിലെത്തിയ യാത്രക്കാരനാണ് സ്വർണം കടത്തിയത്.
പേസ്റ്റ് രൂപത്തിൽ ഷൂസിലും അടി വസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അനധികൃതമായി സ്വർണം കടത്തിയതിന് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വർണ കടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.