സത്യൻ കൊലക്കേസ്; സിപിഎമ്മിന് പങ്കെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്തംഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സത്യൻ കൊലക്കേസ്; സിപിഎമ്മിന് പങ്കെന്ന ആരോപണവുമായി ജില്ലാ പഞ്ചായത്തംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യൻ കൊലക്കേസിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടിക്കാരനായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിബിൻ. സി. ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006-ൽ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു.

നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ തുടർന്നാണ് ബിപിൻ ഉൾപ്പെടെ മൂന്നു നേതാക്കൾ കത്ത് നൽകിയത്.

”കടുത്ത മാനസിക പീഡനത്തെ തുടർന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു പരാതിയിലും പരിഹാരം കാണാൻ തയ്യാറാകുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് പറഞ്ഞ് അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരു വിഭാഗം നടത്തുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും പാർട്ടി നേതാവ് സംരക്ഷണം നൽകുന്നുവെന്നും” കത്തിൽ പറയുന്നു.

”എസ്എഫ്‌ഐയുടെ പ്രവർത്തന കാലഘട്ടം മുതൽ 14 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചു വരികയാണ്. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ ഭാഗമായി 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ഗൂഢാലോചനയിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലക്കേസിൽ നിരപരാധിയായ എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19-ാം 65 ദിവസമാണ് ഞാൻ ജയിൽവാസം അനുഭവിച്ചത്.”

”എന്റെ കുടുംബജീവിതത്തിലുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. സസ്‌പെൻഷൻ കഴിഞ്ഞിട്ടും സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ എന്നെ അനുവദിക്കില്ലെന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.”

”എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഇൗ അവസരത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാനും ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയാനും ഞാൻ ആഗ്രഹിക്കുകയാണ്. മരണംവരെയും പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നെപ്പോലുളളവർക്ക് നേരെ വ്യക്തിവൈരാഗ്യം തീർക്കാൻ നേതൃത്വം ശ്രമിക്കുകയാണ്. ഇതേപറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും.” ബിപിൻ കത്തിൽ പറയുന്നു.

 

Tags: CPMAlappuzhaINTUCsathyan murder case
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies