കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11-ാം പ്രതി ആദിത്യന്റെ പിതാവാണ് വിജയൻ.
ഇന്ന് രാവിലെയാണ് വിജയനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പെരുവണ്ണ ജിഎൽപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു വിജയൻ.