2024 ഏപ്രിൽ 14 മുതൽ ഏപ്രിൽ 20 വരെയുള്ള (1199 മേടം 1 - മേടം 07) ചന്ദ്രരാശി പൊതു വാരഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ഏപ്രിൽ 14 മുതൽ ഏപ്രിൽ 20 വരെയുള്ള (1199 മേടം 1 – മേടം 07) ചന്ദ്രരാശി പൊതു വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 07:36 pm IST
FacebookTwitterWhatsAppTelegram

തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം എന്നീ നക്ഷത്രക്കാർക്ക് അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നതും ഉചിതമായിരിക്കും. വെളുത്ത പക്ഷ ഷഷ്ഠി മുതൽ ദ്വാദശി വരെയുള്ള തിഥികൾ ഈ ആഴ്ചയിൽ കടന്നുവരുന്നു.

ഈ ആഴ്ചയിലെ ഗ്രഹനില നോക്കാം. ആദിത്യൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. മേടം ആദിത്യന്റെ ഉച്ചക്ഷേത്രമായതിനാൽ ഈ സമയം ഗുണകരമാണ്. ചന്ദ്രൻ തിരുവാതിര മുതൽ പൂരം വരെയുള്ള നക്ഷത്രങ്ങളിലാണ്. ആഴ്‌ച്ചാരംഭത്തിൽ വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. ഏപ്രിൽ 17 ന് വ്യാഴം കാർത്തികയിലേക്ക് പ്രവേശിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നാളിലാണ്. കുജൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ വക്രമൗഢ്യത്തിൽ മീനം രാശിയിൽ. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ രേവതി നാളിലാണ് സഞ്ചാരം തുടരുന്നത്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും വിപരീതഗതിയിൽ സഞ്ചാരം തുടരുകയാണ്. ഞായർ മുഴുവനും തിങ്കൾ രാത്രി വരെയും – വൃശ്ചികം രാശിയും, തിങ്കൾ രാത്രി മുതൽ വ്യാഴാഴ്ച പ്രഭാതം വരെ – ധനു രാശിയും, വ്യാഴാഴ്ച പ്രഭാതം മുതൽ ശനിയാഴ്ച രാത്രി വരെ മകരം രാശിയും അഷ്ടമത്തിൽ.

വാര, മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ നിലവിലെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കിയാണ്. അതിനാൽ, ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. ഓരോരുത്തരുടെയും ജന്മ ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവയെ ആശ്രയിച്ച് ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. എന്നിരുന്നാലും, ഈ പൊതുഫലത്തെ ഒരു സൂചനയായി കണ്ട്, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനും മോശം സമയം തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം):

ചില സുപ്രധാന മാറ്റങ്ങൾ ഈ വാരം കൊണ്ടുവരും. വീടിന്റെ കാര്യത്തിൽ സ്വപ്ന സാഫല്യം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ സാധ്യതയുണ്ട്. എന്നാൽ മാതാവിനോ മാതൃ ബന്ധുക്കൾക്കോ അസുഖമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിഷമകരമായ സാഹചര്യങ്ങളോ ദുഃഖകരമായ സംഭവങ്ങളോ ഈ കുടുംബാംഗങ്ങളെ ബാധിച്ചേക്കാം. അതേസമയം, സഹോദരങ്ങളിൽ നിന്ന് ഗുണഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി അവരുടെ പിന്തുണയും സഹായവും ലഭ്യമായേക്കും. സാമ്പത്തികമായി നേട്ടങ്ങളും പുതിയ വരുമാന സ്രോതസ്സുകളും ഉണ്ടാകും. സ്ഥിരത വർധിക്കുകയും പുരോഗതിയുണ്ടാകുകയും ചെയ്യും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം:

ഈ വാരം തൊഴിൽപരമായും കുടുംബപരമായും ചില വെല്ലുവിളികൾ ഉയർത്തുന്നതായിരിക്കും. ജോലിസ്ഥലത്ത് ചില സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സഹോദരങ്ങൾക്ക് ഈ സമയം നല്ലതായിരിക്കും. അവർക്ക് ഉയർച്ചയും സാമ്പത്തിക പുരോഗതിയും ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. ക്ഷമയും വിവേകവും പുലർത്തുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് ഈ വെല്ലുവിളികളെ മറികടന്ന് വിജയം നേടാൻ സഹായിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം):

സാമ്പത്തിക കാര്യങ്ങളിൽ ഈ വാരം ഒരു ആശ്വാസം നൽകും. നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ, കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ചെറിയ തർക്കങ്ങളും ഉണ്ടാകാം. വിഷു സംബന്ധമായത് എന്നതിൽ ഉപരി ഭക്ഷണ സുഖം, പുതിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവ ലഭിക്കുന്നതിലൂടെ സന്തോഷം ലഭിക്കും. എന്നാൽ, വീട്ടിൽ കുടുംബാംഗങ്ങൾക്ക് ചെറിയ അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയും സഹിഷ്ണുതയും പുലർത്തുകയും കുടുംബാംഗങ്ങളോട് സ്നേഹത്തോടെയും പരിഗണനയോടെയും പെരുമാറുകയും ചെയ്യുന്നത് ഈ അസ്വാരസ്യങ്ങളെ നേരിടാൻ സഹായിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം):

ഈ ആഴ്ച അത്ര അനുകൂലകരമായിരിക്കില്ല. അടുത്തിടപഴകുന്ന അന്യ സ്ത്രീകളിൽ നിന്ന് മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും പാലിക്കേണ്ട സമയമാണിത്. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്യാം. എന്നാൽ, കലാകാരന്മാർക്ക് ഈ വളരെ സമയം നല്ലതായിരിക്കും. പുതിയ അവസരങ്ങൾ വന്നുചേരുകയും അവരുടെ കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുകയും ചെയ്യും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം):

ഈ ആഴ്ച സന്തോഷവും സമൃദ്ധിയും നൽകുന്ന ഒരു കാലമായിരിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മാന്ദ്യം മാറി പുരോഗതി ഉണ്ടാകും. തൊഴിൽപരമായി നേട്ടങ്ങൾ ലഭിക്കുകയും ശയന സുഖം, പുണ്യ തീർത്ഥ യാത്രകൾ, ദാമ്പത്യ ഐക്യം, മനസന്തോഷം എന്നിവ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം):

പലരുടെയും ജീവിതത്തിൽ ഈ വാരം നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരും. തൊഴിൽ, ജോലിസ്ഥലം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ദാമ്പത്യ ഐക്യവും സന്തോഷവും വർദ്ധിക്കും. ദീർഘകാലമായി അനുഭവിച്ചു വന്നിരുന്ന മാനസിക സംഘർഷങ്ങളും വിഷമങ്ങളും കുറയുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യും. കുടുംബത്തിലെ പ്രായമായവർക്ക് ഈ സമയം നല്ലതായിരിക്കും. അവർക്ക് ധാർമ്മിക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുണ്യകർമ്മങ്ങൾ ചെയ്യാനും അവസരം ലഭിക്കും. കുടുംബത്തിലെ പ്രായമായവരുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ഈ വാരത്തിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. ബന്ധുജന സമാഗമം ഉണ്ടാകുകയും പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. മാനസിക സമാധാനവും സന്തോഷവും അനുഭവപ്പെടും. മുടങ്ങിക്കിടക്കുന്ന നേർച്ചകളും വഴിപാടുകളും നിറവേറ്റാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ, തൊഴിലവസരങ്ങൾ വന്നുചേരും. എന്നിരുന്നാലും, ആർക്കും ജാമ്യം നിൽക്കരുത്, പുതിയ കടങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. ചതി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ, ആരെയും അമിതമായി വിശ്വസിക്കരുത്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട):

ഈ ആഴ്ച വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും ക്ഷമയും വിവേകവും പുലർത്തുകയാണെങ്കിൽ അവയെ നേരിടാൻ നിങ്ങൾക്ക് സാധിക്കും. ഭക്ഷണ കാര്യങ്ങളിൽ വളരെയധികം നിയന്ത്രണം പാലിക്കുക. ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്, അതിനാൽ ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക. ദീർഘയാത്രകൾ ഒഴിവാക്കുക. സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയും സഹിഷ്ണുതയും പുലർത്തി അനാവശ്യമായ വാഗ്വാദങ്ങൾ ഒഴിവാക്കുക. എന്നാൽ വളരെക്കാലമായി ജോലിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കഠിനാധ്വാനവും ഭാഗ്യവും കൊണ്ട് വിജയം നേടാൻ സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം):

ഈ വാരത്തിൽ ദാമ്പത്യത്തിനും സാമൂഹിക ജീവിതത്തിനും നല്ലതായിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടായിരുന്ന വിരോധം മാറി മാനസിക ഐക്യം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കും. മംഗളകരമായ അവസരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കാൻ അവസരം ലഭിക്കും. സുഹൃത്തുക്കളുമായും ബന്ധുജനങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ സാധിക്കും. ഭക്ഷണ സുഖം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. എന്നാൽ, വാരാന്ത്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മാനസികമായും ശാരീരികമായും പ്രശ്നങ്ങൾ നേരിടേണ്ടി വരും. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം):

ഈ ആഴ്ച ജീവിതത്തിൽ പല ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരും. ശത്രുക്കളായി നിന്നിരുന്ന ബന്ധുക്കൾ മിത്രങ്ങളായി തീരുന്ന അവസരം വരും. കുടുംബത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. എല്ലാം രമ്യതയിൽ ആയി തീരും.ആരോഗ്യപരമായ പ്രശ്നങ്ങൾ മാറും. മാനസികവും ശാരീരികവുമായ ഉന്മേഷം ലഭിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം):

ചില വെല്ലുവിളികളും നേട്ടങ്ങളും ഈ വാരത്തിൽ ഉണ്ടായിരിക്കും. അനാവശ്യമായി ഉത്കണ്ഠയും ഭയവും ഉണ്ടാകും. മാനസിക സമ്മർദ്ദം അനുഭവപ്പെടും. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. അപകട സാധ്യതയുണ്ട്. കീർത്തിയും പ്രശസ്തിയും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. പ്രണയത്തിൽ പുരോഗതി ഉണ്ടാകും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ വന്നുചേരും. വിവാഹത്തിൽ ഉണ്ടായിരുന്ന കാലതാമസം നീങ്ങും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ പെരുമാറുക.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

തികച്ചും ഒരു പരീക്ഷണകാലം ആയിരിക്കും ഈ വാരം. ഈ ആഴ്ച ചില വെല്ലുവിളികളും അനുഗ്രഹങ്ങളും ഒരുമിച്ച് കൊണ്ടുവരും. ക്ഷമയോടെയും വിശ്വാസത്തോടെയും ധൈര്യത്തോടും കാര്യങ്ങൾ കൈകാര്യം ചെയുക, അന്തിമ വിജയം കാണുന്നത് വരെ. മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വരും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക. അപകട സാധ്യതയുണ്ട്. കുടുംബപരമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ ദൈവാധീനം പലരൂപത്തിൽ അനുഭവപ്പെടും. ശത്രുജയം, ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കാൻ സാധ്യതയുണ്ട്. ക്ഷമയാണ് ഈ വാരത്തിൽ വിജയത്തിനുള്ള ഉപാധി.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies