ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരി കണി കണ്ടുണർന്ന് മലയാളി; ഇന്ന് വിഷു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരി കണി കണ്ടുണർന്ന് മലയാളി; ഇന്ന് വിഷു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 06:27 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കി ഒരു വിഷുക്കാലം കൂടി. കണ്ണനെ കണി കണ്ടുണർന്നും വിഷു കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ഓട്ടുരുളിയിൽ ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കളും കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ സമ്പന്നമായൊരു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തലും. കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും നിറച്ച് ഒരു വിഷുക്കണി. കണി കണ്ടുകഴിഞ്ഞാൽ പിന്നെ വിഷു കൈനീട്ടം. കുടുംബത്തിലെ മുതിർന്നവർ നൽകുന്ന സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ് വിഷു കൈനീട്ടം.

കേരളത്തിന്റെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളാണ് വിഷു, ഓണം എന്നിവ. രണ്ടും കാർഷികോത്സവങ്ങൾ തന്നെ. വിളവെടുപ്പിന്റെ സന്തോഷം ആഘോഷിക്കുക കൂടിയാണ് ഇതിലൂടെ. കാർഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം. വിഷുവിന് സമാനമായ ആഘോഷങ്ങൾ മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്.

കൂട്ടായ്മയുടെ ഉത്സവം തന്നെയാണ് ഇന്നും വിഷു. വടക്കൻ കേരളത്തിലാണ് വിഷുവിന്് കൂടുതൽ പ്രാധാന്യം. പടക്കംപൊട്ടിച്ചും വിഷുക്കോടികൾ കൈമാറിയും വീടുകളിൽ ബന്ധുമിത്രാതികളെല്ലാവരും ഒത്തുകൂടിയുമുള്ള ഒരു ആഘോഷം. കണികാണൽ കഴിഞ്ഞാൽ രാവിലെ പടക്കങ്ങൾ പൊട്ടിച്ച് വിഷു ആഘോഷങ്ങൾ ആരംഭിക്കുകയായി. അതിരാവിലെ ക്ഷേത്ര ദർശനവും പ്രധാനമാണ്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിഷു നാളിൽ സമൃദ്ധമായൊരു കണി ഭക്തർക്കായി ഒരുക്കിയിരിക്കും ഒപ്പം കൈനീട്ടവും ഉണ്ടാകും. പിന്നാലെ വീടുകളിൽ വിഷുക്കളികളും സദ്യവട്ടവും എല്ലാമായി ഒരു ദിനം…

കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കളിവെള്ളരിയും വാൽക്കണ്ണാടിയും ഗ്രന്ഥക്കെട്ടും പഴങ്ങളും പൊന്നും കോടിമുണ്ടും നാളികേരവുമെല്ലാമായി ഒരുക്കിയ വിഷുക്കണി കണ്ട് ഐശ്വര്യത്തിന്റെ നല്ല നാളുകളിലേക്ക് ശുഭപ്രതീക്ഷയോടെ കാൽവെയ്‌ക്കുന്ന എല്ലാ മലയാളികൾക്കും ജനം ടി വി യുടെ വിഷു ആശംസകൾ…

Tags: Vishukerala
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies