ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക – സങ്കൽപ് പത്ര മുന്നോട്ട് വെക്കുന്നത് രാജ്യത്തിന്റെ വികസന സങ്കൽപ്പം. ദാരിദ്ര്യ നിർമ്മാർജ്ജം മുതൽ നയതന്ത്രം വരെ ഉൽക്കൊള്ളുന്ന 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ് പത്ത് വർഷം കൊണ്ട് സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപവും സങ്കൽപ് പത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പിലാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങളേ ബിജെപി നൽകാറുള്ളൂ, പറഞ്ഞാൻ അത് നടപ്പിലായിരിക്കും, അത് മോദിയുടെ ഗ്യാരന്റിയാണ്.
സങ്കൽപ് പത്ര മുന്നോട്ട് വെക്കുന്നതെന്ത്?
1. 2036 ൽ ഒളിമ്പിക് ആതിഥേയത്വം
2. ബുള്ളറ്റ് ട്രെയിനുകൾക്കായി പ്രത്യേക ഇടനാഴി
3. തീവണ്ടിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമായി സൂപ്പർ ആപ്പ്
4. മെട്രോ ശൃംഖല വിപുലീകരണം, ലോകോത്തര സ്റ്റേഷനുകളും ട്രെയിനുകളും
5. 2030-ഓടെ വന്ദേ സ്ലീപ്പർ ട്രെയിനുകൾ
6. അഞ്ച് വർഷത്തേക്ക് സൗജന്യ റേഷൻ
7. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ
8. പച്ചക്കറികൾക്കും പയർവർഗങ്ങൾക്കും വിലസ്ഥിരതാ ഫണ്ട്
9. പ്രധാനമന്ത്രി സൂര്യ യോജന വഴി സൗജന്യ വൈദ്യുതി
10. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ വിപുലീകരണം
11. 70 വയസ്സിനു മുകളിലുള്ള എല്ലാ വയോധികരെയും ആയുഷ്മാൻ
യോജനയുടെ പരിധിയിൽ കൊണ്ടുവരും
12. വീടുകളുടെ രജിസ്ട്രേഷൻ നിരക്കുകൾ കുറയ്‌ക്കും
13. മൂന്ന് കോടി വനിതാ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും
14. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള ഹോസ്റ്റലുകൾ സ്ഥാപിക്കും
15. പേപ്പർ ചോർച്ച നിയമം കർശനമായി നടപ്പാക്കും
16. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കുക
17. ഇന്ത്യയെ ആഗോള സേവന കേന്ദ്രമാക്കി മാറ്റുന്നതിന്, പുതിയ ഗ്ലോബൽ ക്യാപിറ്റൽ സെൻ്റർ, ഗ്ലോബൽ ടെക് സെൻ്റർ, ഗ്ലോബൽ എഞ്ചിനീയറിംഗ് സെൻ്റർ എന്നിവ സ്ഥാപിക്കും.
18. വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മുതിർന്ന പൗരൻമാർക്ക് തീർഥയാത്ര പദ്ധതി.
19. പയറുവർഗങ്ങളിലും എണ്ണക്കുരുക്കൾക്കും കൃഷിയിൽ പ്രാധാന്യം നൽകും
20. മുദ്രാ ലോൺ പരിധി 10 ൽ നിന്ന 20 ലക്ഷമായി ഉയർത്തും
21. മിനിമം വേതനത്തിന്റെ സമയാസമയ അവലോകനം.
22. ഓട്ടോമേറ്റഡ് പെർമനൻ്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) വഴി ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ നടപ്പിലാക്കും.
23. ട്രോമ രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ എമർജൻസി ആൻഡ് ട്രോമ കെയർ മിഷൻ ആരംഭിക്കും.
24. ജൻ ഔഷധി ശൃംഖല വിപുലീകരിക്കും
25. വിമാനത്താവളങ്ങളുടെ വികസനത്തിന് അമൃതകാൽ സിവിൽ ഏവിയേഷൻ മാസ്റ്റർ പ്ലാൻ
26. സ്ത്രീകൾക്കായി പൊതു ടോയ്‌ലറ്റുകളുടെ നിർമ്മാണവും പരിപാലനവും 27. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാൻ പ്രത്യേക കാമ്പയിൻ
28. പാർലമെൻ്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്ന ‘നാരി ശക്തി വന്ദൻ അധീന്യം’ നടപ്പിലാക്കുക.
29. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ പ്രകാരം നൽകുന്ന ആനുകൂല്യങ്ങൾ തുടരും
30. കൃഷിക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഉപഗ്രഹം ഭ്രമണപഥത്തിലെത്തും
31. ട്രക്ക് ഡ്രൈവർമാരുടെ സൗകര്യാർത്ഥം ദേശീയ പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കും
32. പൊതുജനക്ഷേമ പരിപാടികളുടെയും പദ്ധതികളുടെയും ആനുകൂല്യങ്ങൾ എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ജില്ലയിലും ഒരു കമ്മിറ്റി രൂപീകരിക്കും.
33. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ വിപുലീകരണം നിലവിലുള്ളത് -740 എണ്ണം
34. എല്ലാ ട്രാൻസ്‌ജെൻഡർമാർക്കും സർക്കാർ തിരിച്ചറിയൽ കാർഡുകൾ. അർഹരായ ട്രാൻസ്‌ജെൻഡർമാർക്ക് ആയുഷ്മാൻ ഭാരതിന്റെ കീഴിൽ പരിരക്ഷ
35. നയതന്ത്രജ്ഞരുടെയും എണ്ണം വർദ്ധിപ്പിക്കും.
36. യോഗ, ആയുർവേദം, ശാസ്ത്രീയ സംഗീതം, ഇന്ത്യൻ ഭാഷകൾ മുതലായവ വ്യാപിക്കാൻ തിരുവള്ളുവർ സാംസ്കാരിക കേന്ദ്രങ്ങൾ ലോകമെമ്പാടും സ്ഥാപിക്കും.
37. അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ സ്മരണയ്‌ക്കായി ആഗോളതലത്തിൽ രാമായണ ഉത്സവം ആഘോഷിക്കും
38. 2030-ഓടെ ഇന്ത്യ ഒരു ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാകും
39. വാട്ടർ മെട്രോകളുടെ എണ്ണം വർദ്ധിപ്പിക്കും
40. 2047ഓടെ ഇന്ത്യ ഊർജത്തിൽ സ്വയംപര്യാപ്തത കൈവരിക്കും
41. ചെറിയ മോഡുലാർ റിയാക്ടറുകൾ വികസിപ്പിക്കുന്നതിലൂടെ ആണവോർജ്ജ ശൃംഖല വികസിപ്പിക്കും
42. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും
43. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കും
44. എല്ലാ തലത്തിലുള്ള തെരഞ്ഞെടുപ്പുകൾക്കുമുള്ള പൊതുവായ വോട്ടർ പട്ടിക
45. ഇ-കോടതികൾ സ്ഥാപിക്കുകയും ജുഡീഷ്യൽ രേഖകൾ ഡിജിറ്റൈസ് ചെയ്യുകയും ചെയ്യും