ഉത്രം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഉത്രം നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 10:47 am IST
FacebookTwitterWhatsAppTelegram

ഈ വിഷുക്കാലം ഉത്രം നക്ഷത്രക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുതിയ അവസരങ്ങൾ കൊണ്ടുവരുമെന്ന് പ്രവചിക്കപ്പെടുന്നു. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും നിക്ഷേപങ്ങൾ ലാഭകരമാകാനും സാധ്യതയുണ്ട്. എന്നാൽ, സന്താന സംബന്ധമായ കാര്യങ്ങളിൽ ചില ദുരിതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളുടെ പഠനത്തിലോ ആരോഗ്യത്തിലോ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ കാലയളവിൽ പുതിയ പ്രണയബന്ധങ്ങൾ രൂപപ്പെടാനും അവ വിവാഹത്തിൽ വരെ എത്തിച്ചേരാനും സാധ്യതയുണ്ട്. ദീർഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങൾ പലതും ഈ കാലയളവിൽ യാഥാർത്ഥ്യമാകും. എന്നിരുന്നാലും, ചില ആരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതാണ്. വാതരോഗങ്ങൾ ശല്യം ചെയ്യാനും പിതൃതുല്യരായവർക്ക് അസുഖം മുതൽ ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോഴും അഗ്നി ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലയളവിൽ ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ജാതകം നോക്കി പരിഹാരം കാണുന്നത് നല്ലതാണ്.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി :

സൂര്യദശയിൽ ജനിക്കുന്ന ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില പ്രത്യേകതകൾ ഈ കാലഘട്ടത്തിൽ കാണാം. ഈ ദശയിൽ, ചില ഉത്രം നക്ഷത്രക്കാരുടെ മാതാപിതാക്കൾക്ക് പ്രിതൃകർമ്മം ആചരിക്കേണ്ടതായി വന്നേക്കാം. ബാലാരിഷ്ടതയുള്ള കുഞ്ഞുങ്ങൾക്ക് ഈ കാലയളവിൽ അസാധാരണമായ പിടിവാശിയും ശാഠ്യവും കാണിക്കാൻ സാധ്യതയുണ്ട്. ഈ കുഞ്ഞുങ്ങൾക്ക് അഗ്നിഭയവും, വിട്ടുമാറാത്ത കാരണമില്ലാത്ത പനിയും ഉണ്ടായേക്കാം. ചില ഉത്രം നക്ഷത്രക്കാരുടെ പിതാവിന് ഈ കാലയളവിൽ വ്യാപാരത്തിൽ വൻ ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പൊതുവിൽ ഗ്രഹനിലയിൽ ചന്ദ്രാദിത്യ സ്ഥാനം നോക്കി പരിഹാരങ്ങൾ ചെയ്യാത്ത പക്ഷം ഈ കുടുംബങ്ങൾക്ക് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം. അഗ്നി സുരക്ഷാ നടപടികൾ കർശനമായി പാലിക്കുകയും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. വാഹനം ഓടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുകയും അപകടകരമായ വേഗതയിൽ വാഹനം ഓടിക്കുന്നത് ഒഴിവാക്കുകയും വേണം. ശിവക്ഷേത്ര ദർശനം നടത്തുന്നതും ഭഗവാന് ഇഷ്ടനിവേദ്യങ്ങൾ നിവേദിക്കുന്നതും ഈ ദശയിലെ ദോഷഫലങ്ങളെ ഒരുപരിധി വരെ കുറയ്‌ക്കാൻ സഹായിക്കും. പിതൃദോഷമുണ്ടെങ്കിൽ അതിനുള്ള പരിഹാരം ചെയ്യണം.

3 മുതൽ 16 വയസു വരെയുള്ള ചന്ദ്രദശാകാലത്ത് മാതാവിന് രോഗതിദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കാൻ സാധ്യതയുണ്ട്. ബാലാരിഷ്ടതയുള്ള ജാതകക്കാർക്ക് ഈ കാലയളവിൽ വിട്ടുമാറാത്ത പനി, ആസ്തമ, ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ജലഭയം വരാൻ സാധ്യതയുണ്ട്. അതിനാൽ, ജലസംബന്ധമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. മാതാപിതാക്കൾക്ക് വിദേശവുമായി ബന്ധപ്പെട്ട തൊഴിലും വരുമാനവും ലഭിക്കാൻ യോഗം ഉണ്ട്. കൃഷി, പക്ഷിമൃഗാദികൾ സംബന്ധിയായ തൊഴിൽ ചെയ്യുന്നവർക്ക് ഈ കാലഘട്ടത്തിൽ ധാരാളം ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.

ഉത്രം നക്ഷത്രക്കാരുടെ 13 മുതൽ 20 വയസു വരെയുള്ള ചൊവ്വദശാകാലം വിദ്യാഭ്യാസപരമായി വളരെ പ്രധാനപ്പെട്ടതാണ്. ഈ കാലയളവിൽ പലർക്കും വിദ്യാഭ്യാസത്തിൽ വഴിത്തിരിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകുകയും ചെയ്യുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബാലാരിഷ്ടതയുള്ള ജാതകക്കാർക്ക് ഈ കാലയളവിൽ വിദ്യാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ബാലാരിഷ്ടത്തിന് പരിഹാരം അനുഷ്ഠിക്കാത്തവർ ഈ കാലയളവിൽ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നത് നല്ലതാണ്. കാരണം, അത്തരം കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനും മാനഹാനിക്കും കാരണമാകും. ചില ഉത്രം നക്ഷത്രക്കാർക്ക് ഈ കാലയളവിൽ ദൂരദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ചിക്കൻ പോക്സ്, രക്തസംബന്ധമായ രോഗങ്ങൾ എന്നിവ ഈ കാലയളവിൽ ചിലർക്ക് ബാധിക്കാൻ സാധ്യതയുണ്ട്. സഹോദരങ്ങൾക്ക് അലച്ചിൽ, ദുരിതം, രോഗം എന്നിവ അനുഭവിക്കേണ്ടി വന്നേക്കാം. ഈ ദശാകാലത്ത് ചൊവ്വയെ പ്രീതിപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഹനുമാൻ ആരാധന നടത്തുന്നത് നല്ലതാണ്.

ഉത്രം നക്ഷത്രക്കാരുടെ 20 മുതൽ 38 വയസു വരെയുള്ള രാഹുദശാകാലം പ്രണയത്തിന് അനുകൂല സാധ്യതകൾ നിറഞ്ഞതാണ്. ഈ സമയത്ത്, പലർക്കും പ്രണയബന്ധങ്ങൾ രൂപപ്പെടാനും വിവാഹിതരാകാനും സാധ്യതയുണ്ട്. അധ്യാപനം, ഹോട്ടൽ മാനേജ്‌മന്റ്, ജ്യോതിഷം, എഞ്ചിനീയറിംഗ്, വൈദ്യ മേഖല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭവും ഉയർച്ചയും ലഭിക്കാൻ സാധ്യതയുണ്ട്. ചില ഉത്രം നക്ഷത്രക്കാർക്ക് ഈ കാലയളവിൽ വിദേശയാത്രയും പുതിയ വരുമാന ശ്രോതസ്സുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ചിലരുടെ പങ്കാളിക്ക് ഈ കാലയളവിൽ ശസ്ത്രക്രിയ, ഉദര രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണത്തിൽ വിഷബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കണം. ചിലർക്ക് ഈ കാലയളവിൽ അന്യസ്ത്രീ ബന്ധം മൂലം പേരുദോഷം, അപവാദം, അപമാനം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്

38 മുതൽ 54 വയസു വരെയുള്ള വ്യാഴദശാകാലം പൊതുവെ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കാലമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത്, പല നല്ല കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി, വിവാഹം, തൊഴിൽ ലഭ്യത എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരദേശത്തു തൊഴിൽ ചെയ്യുന്നവർക്ക് ഈ കാലയളവിൽ കുട്ടികളെ ഒപ്പം കൂട്ടാൻ യോഗം കാണുന്നു. പുതിയ വരുമാന ശ്രോതസുകൾ ലഭിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യതയുണ്ട്. വാഹനം വാങ്ങാനോ നിലവിലുള്ള വാഹനം പുതുക്കാനോ സാധ്യതയുണ്ട്. പുണ്യ തീർത്ഥസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ ഒരുമിച്ചു ആഘോഷ വേളകളിൽ പങ്കെടുക്കുവാൻ ഈ കാലയളവിൽ സാധ്യതയുണ്ട്. അധ്യാപകർക്ക് ഈ കാലയളവിൽ അവാർഡുകൾ, അംഗീകാരം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. സന്തോഷം, ഐശ്വര്യം, പുരോഗതി എന്നിവ നിറഞ്ഞ ഒരു കാലമായിരിക്കും ഇത്.

54 മുതൽ 73 വയസു വരെയുള്ള ശനിദശാകാലം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാലഘട്ടമാണ്. ശനിയുടെ ഭാവം അനുസരിച്ച് ശാരീരികം, മാനസികം, ദാമ്പത്യം, സാമ്പത്തികം എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചിങ്ങക്കൂറുകാർക്ക് കണ്ടശനി നിൽക്കുന്നത് ജീവിതപങ്കാളിക്ക് ദുരിതം കൊണ്ട് വരും. ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഹൃദയം, നേത്രം, ശിരോരോഗം എന്നിവയിൽ ശ്രദ്ധിക്കണം. ചെറിയ രോഗ സൂചന പോലും അവഗണിക്കരുത്. മഞ്ഞപിത്തം പോലെയുള്ള രോഗങ്ങളും സൂക്ഷിക്കുക. മരണ സമാനമായ അവസ്ഥ തനിക്കോ കുടുംബത്തിലെ ആർക്കെങ്കിലുമോ മരണമോ മരണ സമാനമായ അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുണ്ട്. . എന്നാൽ, ഭയപ്പെടേണ്ട കാര്യമില്ല: ജാതകത്തിലെ ശനിയുടെ സ്ഥിതി നോക്കി പരിഹാരം അനുഷ്ഠിച്ചാൽ യാചകനും രാജാവായേക്കാം. ജാതകത്തിലെ ശനിയുടെ സ്ഥിതി അനുസരിച്ച് ശരിയായ പരിഹാരങ്ങൾ ചെയ്യുന്നത് ഈ ദശാകാലത്തിലെ ദോഷഫലങ്ങളെ കുറയ്‌ക്കാൻ സഹായിക്കും. അവിഹിതവും മദ്യപാനവും പോലുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുക. ശനിയെ പ്രീതിപ്പെടുത്തുന്നതിനുള്ളപരിഹാരങ്ങൾ ചെയ്യുക. 2024 മെയ് മാസത്തിലെ വ്യാഴമാറ്റം ചിങ്ങം രാശിക്ക് ബിസിനസിൽ ലാഭം നൽകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് പുരോഗതിയും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി രാശിക്ക് ചില ഭാഗ്യാനുഭവങ്ങൾ നൽകാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ വന്നുചേരാനും സാമൂഹിക ജീവിതത്തിൽ പുരോഗതിക്കും സാധ്യതയുണ്ട്. 2025 മാർച്ചിൽ ചിങ്ങം രാശിക്ക് കണ്ടകശ്ശനിയിൽ നിന്നും അഷ്ടമശ്ശനിയിലേക്ക് മാറ്റം വരും. കന്നി രാശിക്ക് കണ്ടകശ്ശനി ആരംഭിക്കും. ഈ കാലയളവിൽ ആരോഗ്യവും ജീവിതപങ്കാളിയുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. പൊതുവിൽ ശനീശ്വര ഭജനം ഗുണം ചെയ്യും. മഹാദേവനെ പ്രീതിപ്പെടുത്തുന്നതും ദിനവും ഹനുമാൻ ചാലിസ ചൊല്ലുന്നതും ഒരു പരിധിവരെ രക്ഷ നൽകും. ശനി ദശ ആകുന്നതിനാൽ വളരെയധികം താഴ്മയോടും വിനയത്തോടും ആരോടും അഹങ്കാരം കാണിക്കാതെയും ജീവിക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ ജാതക നിരൂപണം നടത്തി പരിഹാര ക്രിയകൾ അനുഷ്ഠിക്കുക.

ചൊവ്വ, ബുധൻ, വ്യാഴ ദശാപഹാരങ്ങൾ നടക്കുമ്പോൾ ഉത്രം നക്ഷത്രക്കാർക്ക് ചില പരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് നല്ലതാണ്. ഈ ദശാകാലത്ത് ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുന്നത് ഉചിതമായിരിക്കും. ചിങ്ങം രാശിക്കാർ സൂര്യ പ്രീതിയും, കന്നി രാശിക്കാർ ബുധ ശാന്തിയും വരുത്തേണ്ടതാണ്. ദിനവും സൂര്യോദയ സമയത്തു സൂര്യ ഭഗവാനെ പ്രാർത്ഥിക്കുന്നത് ശീലമാക്കിയാൽ ജീവിതത്തിൽ വലിയ മാറ്റം അനുഭവപ്പെടും. ഉത്രവും ഞായറും വരുന്ന ദിവസം സൂര്യ ഭഗവാനെ ഭജിക്കുന്നത് നല്ലതാണ്.കാർത്തിക, ഉത്രാടം, ഉത്രം നക്ഷത്ര ദിവസങ്ങളിൽ കൃത്യമായും ശിവ ക്ഷേത്ര ദർശനം ശീലമാക്കുക. സൂര്യ ക്ഷേത്രം അടുത്തുള്ളവർ അവിടെ തന്നെ പോകുക. കന്നിക്കൂറുകാർ ശ്രീകൃഷ്‌ണ ഭഗവാനെയും പ്രീതിപ്പെടുത്തുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: SUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies