ചോതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ചോതി നക്ഷത്രത്തിന്റെ 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 12:15 pm IST
FacebookTwitterWhatsAppTelegram

വിഷു സംക്രമം കഴിഞ്ഞാൽ ചോതി നക്ഷത്രക്കാർക്ക് അൽപ്പം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കാലഘട്ടത്തിൽ ക്ഷമയും വിവേകവും കൂടുതൽ പ്രധാനമാണ്. ദൈവാനുഗ്രഹം, കഠിനാധ്വാനം, ശരിയായ തീരുമാനങ്ങൾ എന്നിവയിലൂടെ മാത്രമേ ഈ കാലത്തെ വെല്ലുവിളികളെ മറികടന്ന് വിജയം നേടാൻ സാധിക്കൂ. ഈ കാലയളവിൽ സാമ്പത്തിക പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആരോഗ്യം സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതാണ്. അനാരോഗ്യം, അപകടങ്ങൾ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ കാലഘട്ടത്തിൽ ജാഗ്രത പാലിക്കുകയും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മധ്യവയസിനു താഴെയുള്ളവർക്ക് ഈ കാലയളവ് സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒന്നായിരിക്കും. ചില നല്ല കാര്യങ്ങൾക്കൊപ്പം ചില വെല്ലുവിളികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അസ്ഥി, ത്വക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. വിദേശയാത്രക്ക് സാധ്യതയുണ്ട്. യാത്ര ആസൂത്രണം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. ഗവേഷകർക്ക് പുതിയ കണ്ടെത്തലുകൾ നടത്താൻ സാധ്യതയുണ്ട്. പുതിയ ആശയങ്ങൾ പരീക്ഷിക്കാനും നൂതനമായ സമീപനങ്ങൾ സ്വീകരിക്കാനും ഭയപ്പെടരുത്. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ അവസരങ്ങൾ ഏറ്റെടുക്കാനും ലക്ഷ്യങ്ങൾ നേടാനും ഇത് ഒരു നല്ല സമയമാണ്. ശത്രുദോഷവും തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെയും ധൈര്യത്തോടെയും അവയെ നേരിടുക. ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടും. വരവറിയാതെയുള്ള ചെലവ് വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക. സന്താന ദുഃഖം, പങ്കാളിയുടെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ മനസമാധാനം കുറയ്‌ക്കും. ദൈവാനുഗ്രഹം നേടിയെടുക്കണം.

1199 വിഷു സംക്രമഫലം ഓരോ പ്രായത്തിൽ ഉള്ളവർ അനുഭവിക്കുന്ന ഏകദേശ ദശാപഹാരഅടിസ്ഥാനത്തിൽ വിശദമായി:

9 വയസ്സിനു താഴെയുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഈ രാഹുർ ദശയിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. മാതാവിന് അഗ്നിബാധ, വീഴ്‌ച്ച, അപകടങ്ങൾ, ഒടിവ്, ചതവ് എന്നിവ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഈ ദശയിൽ അപകടസാധ്യത കൂടുതലായതിനാൽ മാതാവ് വളരെ ശ്രദ്ധാലുവായിരിക്കണം. പലതരത്തിലുള്ള അലർജികൾ കുട്ടികളെ ബുദ്ധിമുട്ടിച്ചേക്കാം. പനി, ടൈഫോയ്ഡ് തുടങ്ങിയ ഉഷ്ണരോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. പിതാവിന് വിദേശത്ത് തൊഴിൽ അവസരങ്ങൾ ലഭിക്കാനും കുടുംബത്തിന് ഐശ്വര്യവും സമ്പത്തും വർദ്ധിക്കാനും സാധ്യതയുണ്ട്. രാഹുർസ്ഥാനം മാറുന്നത് അനുസരിച്ച് കുടുംബത്തിൽ മരണാന്തരകർമ്മങ്ങൾ നടന്നേക്കാം. ചില കുടുംബങ്ങളിൽ മാതാപിതാക്കൾ തമ്മിൽ ബന്ധം വേർപെടാനുള്ള സാധ്യതയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും നേത്രരോഗങ്ങൾ, കഫജന്യരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഈ രോഗങ്ങൾ കാരണം ധനവ്യയം ഉണ്ടാകും.

25 വയസ്സു വരെയുള്ള വ്യാഴ ദശയിൽ വ്യക്തികളുടെ ജീവിതത്തിൽ സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, വിവാഹം, കുടുംബം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യാഴസ്ഥാനം അനുസരിച്ച് വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയിൽ രാജാവോ യാചകനോ ആയി മാറാൻ സാധ്യതയുണ്ട്.ധനനഷ്ടം, ദാരിദ്ര്യം എന്നിവ വരാനുള്ള സാധ്യതയുണ്ട്. തൊഴിൽ വഴി ധാരാളം ധനം സമ്പാദിക്കാൻ സാധ്യതയുണ്ട്. പാഠ്യവിഷയങ്ങളിൽ കഴിവ് പ്രകടിപ്പിക്കും. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നല്ല ഗുണങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുക. എന്നാൽ പഠനത്തിൽ നിന്ന് ഗുണാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ചിലർക്ക് ഈ ദശയിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. ചില ജാതകക്കാരുടെ മാതാപിതാക്കൾക്ക് തൊഴിലിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വ്യാഴദശയുടെ അവസാന സമയത്ത്, ജാതകക്കാരുടെ പിതാവോ തത്തുല്യരായ മറ്റൊരാളോ മരിക്കാനുള്ള സാധ്യതയുണ്ട്. ദുഷിച്ച കൂട്ടുകെട്ടുകൾ മൂലം അപമാനവും ദുഃഖവും ഉണ്ടാകാൻ സാധ്യതയുണ്ട്. ജാതകകരും പിതാവും ജാതക ഗണന നടത്തുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്യേണ്ടതാണ്.

44 വയസ്സു വരെ നീണ്ടു നിൽക്കുന്ന ശനിദശ ഒരു വ്യക്തിയുടെ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒരു കാലഘട്ടമാണ്. ജീവിതത്തിൽ പലതരത്തിലുള്ള ഏറ്റകുറിച്ചിലുകൾ ഉണ്ടാകും. സകല കാര്യങ്ങളിലും അഭിവൃദ്ധി ഉണ്ടാകാൻ സാധ്യതയുണ്ട്. അന്യ ജാതിയിൽ നിന്നും കൃഷിഭൂമിയിൽ നിന്നും ധാരാളം ധനലാഭം വന്നു ചേരും. ദുർനടപ്പുകാരുടെ സമ്പർക്കം വലിയ ദുരിതങ്ങളിലേക്ക് നയിക്കും. ഉദര നേത്ര രോഗങ്ങൾ അപകടകരമായ രീതിയിൽ പിടിപെട്ടേക്കാം. ഈ ശനി ദശയിലെ രാഹുവിന്റെ അപഹാര കാലത്ത് ധനനഷ്ടം, ദേശാടനം എന്നിവ സംഭവിക്കാം. വിവാഹിതരുടെ ജീവിതപങ്കാളിക്കോ, അവിവാഹിതരുടെ മാതാപിതാക്കൾക്കോ അതികഠിനമായ കഷ്ടങ്ങൾ (ഒരുപക്ഷെ മരണസമാനമായ അവസ്ഥ പോലും) അനുഭവിക്കേണ്ടതായി വന്നേക്കാം. ശനിദശയുടെ അവസാന കാലത്തു കാര്യലാഭം, ധനനേട്ടം, സൗഭാഗ്യം ഒക്കെയും ഉണ്ടാകും.

61 വയസ്സു വരെയുള്ള ബുധദശ കാലത്ത്, ഉച്ചരാശിയിലെ ബുധൻ ജാതകർക്ക് അക്ഷരങ്ങളിലൂടെയും അക്കങ്ങളിലൂടെയും കീർത്തിയും ധനസമ്പാദന സ്രോതസുകളും തുറന്നു നൽകും. എഴുത്തു വഴിയും, കണക്കു വഴിയും വിജയകരമാകുന്ന ജീവിത മാർഗം തെളിയും. ബാങ്കിങ്, കോൺട്രാക്ടിങ്, എൻജിനിയറിങ്, കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അത്ഭുതകരമായ വളർച്ചയും അസൂയ ജനിപ്പിക്കുന്ന പേരും പെരുമയും ലഭിക്കും. ബുധദശയിലെ കേതുവിന്റെ അപഹാരം ഈ നല്ല ഫലങ്ങളെ തടയും. ഈ കാലയളവിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, കലഹം, ദ്രവ്യ നാശം, ഭൂമി നഷ്ടം, വ്യവഹാരം, രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ ദശയുടെ അവസാനം ധനലാഭം, വാഹനലാഭം, തൊഴിലിൽ ഉന്നതി എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. തനിക്കോ സ്വയമോ തന്റെ ചുമതലയിൽ ഉള്ളവർക്കോ വിവാഹം നടത്താനും യോഗം കാണുന്നു.

ഈ വിഷുസംക്രമ വർഷത്തിൽ രണ്ട് പ്രധാന രാശി മാറ്റങ്ങൾ ഉണ്ടാകും, അവ നിങ്ങളുടെ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മെയ് മാസത്തിലെ വ്യാഴ മാറ്റം ഭൂമി നേട്ടം കൊണ്ടുവരും. പുതിയ വസ്തുവകകൾ നേടാനോ നിലവിലുള്ളവ വിപുലീകരിക്കാനോ നിങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ ഈ കാലയളവിൽ പിതാവിന്റെ വേർപാട് അനുഭവിക്കേണ്ടി വന്നേക്കാം. 2025 മാർച്ച് മാസത്തിലെ ശനി മാറ്റം കീർത്തി, ധനലാഭം, സർവ്വകാര്യവിജയം എന്നിവ നൽകും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് പുരോഗതി ലഭിക്കാനും പുതിയ അവസരങ്ങൾ വന്നുചേരാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് നേട്ടം ലഭിക്കും.

ചോതി നക്ഷത്രക്കാർക്ക് ആദിത്യൻ , ശനി, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലം അത്ര സുഖകരമാകില്ല. വെള്ളിയാഴ്ച ചോതി വരുന്ന ദിവസം നിശ്ചയമായും ലക്ഷ്മി ക്ഷേത്രത്തിൽ ദർശനം നടത്തുക. ചോതി, ചതയം, തിരുവാതിര നക്ഷത്ര ദിവസങ്ങളിൽ ക്ഷേത്ര ദർശനവും വഴിപാടും നടത്തുക. നവഗ്രഹങ്ങളിൽ രാഹുവിനെയും ശുക്രനെയും പ്രീതിപ്പെടുത്തുക. വെള്ള, കറുപ്പ്, ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ലക്ഷ്മി ദേവിയെയും, അന്നപൂർണയെയും, സർപ്പ ദൈവങ്ങളെയും ആരാധിക്കുക. നിത്യവും ഹനുമാൻ ചാലിസ ചൊല്ലുക. ചോതി നക്ഷത്രത്തിന്റെ മൃഗമായ എരുമയെ ഉപദ്രവിക്കരുത്. ഭക്ഷണത്തിൽ നിന്ന് എരുമ( പോത്ത്) മാംസം ഒഴിവാക്കുക.

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Vishu Prediction 2024 by Jayarani E.V

 

Tags: SUBJayarani E.VVISHU PREDICTION 2024Vishu Phalam 2024
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies