SDPIയ്ക്ക് പിന്നാലെ വെൽഫെയർ പാർട്ടിയും; കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് റസാഖ് പാലേരി; വർഗീയ പാർട്ടികളുടെ വോട്ട് കീശയിലാക്കാൻ യുഡിഎഫും എൽഡിഎഫും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SDPIയ്‌ക്ക് പിന്നാലെ വെൽഫെയർ പാർട്ടിയും; കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് റസാഖ് പാലേരി; വർഗീയ പാർട്ടികളുടെ വോട്ട് കീശയിലാക്കാൻ യുഡിഎഫും എൽഡിഎഫും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 02:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് കോൺ​ഗ്രസ് വെട്ടിലായതിന് പിന്നാലെ വെൽഫെയർ പാർട്ടിയും യുഡിഎഫിന് പിന്തുണയുമായി രം​ഗത്ത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് വാർത്താ സമ്മേളനത്തിലൂടെ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിക്കുള്ളിൽ വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് വെൽഫെയർ പാർട്ടി അറിയിച്ചു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരാൻ യുഡിഎഫിനൊപ്പം നിൽക്കുകയാണെന്നാണ് പാർട്ടിയുടെ പ്രഖ്യാപനം.

ഇതോടെ എസ്ഡിപിഐ വിവാദം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. എസ്ഡിപിഐയുടെ വോട്ട് തള്ളാനും കൊള്ളാനും വയ്യെന്ന രീതിയിൽ പ്രതിരോധത്തിലായി നിൽക്കുന്നതിനിടെയാണ് കോൺ​ഗ്രസിനെ അവതാളത്തിലാക്കി വെൽഫെയർ പാർട്ടിയും രം​ഗത്തെത്തിയത്.

സംഭവത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രം​ഗത്തുവന്നു. തീവ്ര നിലപാടുള്ള വർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ഘടകമാണ് വെൽഫെയർ പാർട്ടിയെന്നും അത്തരത്തിലുള്ള പാർട്ടിയുടെ പിന്തുണയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ രാഷ്‌ട്രീയ പാർട്ടിയായി കണക്കാക്കുന്ന എസ്ഡിപിഐയുടെ പിന്തുണ കോൺ​ഗ്രസ് സ്വീകരിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്കാണെന്ന് പ്രഖ്യാപിച്ചത്. വർ​ഗീയ സംഘടനകൾ ഇരുവരും നൽകുന്ന പിന്തുണ വേണ്ടെന്ന് വയ്‌ക്കാൻ കോൺ​ഗ്രസോ സിപിഎമ്മോ തയ്യാറായില്ല. ഇതിനിടെയാണ് വെൽഫെയർ പാർട്ടിയും നിലപാട് അറിയിച്ചത്. വർ​ഗീയതക്കെതിരെ നിരന്തരം സംസാരിക്കുന്ന കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയ പാർട്ടികളുടെ പിന്തുണയും വോട്ടും വാങ്ങാൻ മടി കാണിക്കുന്നില്ലെന്നത് ഇരുപാർട്ടികളുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കുകയാണെന്നാണ് ആക്ഷേപം.

Tags: CongressCPMSDPIldfpdpudf
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies