ആദ്യം പ്രിലിമിനറി പോലും കടന്നില്ല; മൂന്നാം തവണ IPS; ഒടുവിൽ IAS മോഹവും സ്വന്തമാക്കി സിദ്ധാർത്ഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം പ്രിലിമിനറി പോലും കടന്നില്ല; മൂന്നാം തവണ IPS; ഒടുവിൽ IAS മോഹവും സ്വന്തമാക്കി സിദ്ധാർത്ഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച് മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സിദ്ധാർത്ഥ് രാംകുമാർ. 2019ൽ ആദ്യമായി സിവിൽ സർവീസ് എഴുതിയപ്പോൾ പ്രിലിമിനറി പോലും ഈ എറണാകുളത്തുകാരന് മറികടക്കാൻ സാധിച്ചിരുന്നില്ല. ആ പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി പിന്നീട് നാല് തവണ സിവിൽ സർവീസിന്റെ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചാണ് സിദ്ധാർത്ഥ് മുന്നേറിയത്.

സിവിൽ സർവീസ് പരീക്ഷയെഴുതി ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോം അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസിൽ ജോലിക്ക് പ്രവേശിക്കുകയും ഇതിലിരുന്ന് തന്നെ രണ്ട് തവണ ഐപിഎസ് നേടിയെടുക്കാനും സിദ്ധാർത്ഥിന് സാധിച്ചു. 2021ലെ സിവിൽ സർവീസ് പരീക്ഷയിൽ 181-ാം റാങ്ക് സ്വന്തമാക്കിയാണ് ആദ്യമായി ഐപിഎസ് റാങ്ക് ലിസ്റ്റിൽ സിദ്ധാർത്ഥ് എത്തിയത്. തുടർന്ന് ഐപിഎസ് പരിശീലനത്തിന് അദ്ദേഹം പ്രവേശനം നേടി. ഇപ്പോൾ പശ്ചിമ ബംഗാൾ കേഡറിൽ പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദിലാണ് സിദ്ധാർത്ഥ്. 2022ൽ എഴുതിയ സിവിൽ സർവീസ് പരീക്ഷയിലാണ് 121-ാം റാങ്ക് സിദ്ധാർത്ഥ് സ്വന്തമാക്കിയത്.

ഓരോ വർഷവും റാങ്ക് നില മെച്ചപ്പെട്ടെങ്കിലും ഐഎഎസ് എന്ന ലക്ഷ്യത്തിലെത്തുന്നതിലേക്ക് സിദ്ധാർത്ഥിന് വീണ്ടും സഞ്ചരിക്കേണ്ടിരുന്നു. തുടർന്ന് ഹൈദരാബാദിൽ ഐപിഎസ് പരിശീലനത്തിനിടയിലും അദ്ദേഹം വീണ്ടും പരീക്ഷയെഴുതി. ആ കഠിന പരിശ്രമം ഇന്ന് ഫലം കണ്ടിരിക്കുന്നു. 4-ാം റാങ്കോടെ ഐഎഎസ് എന്ന സ്വപ്‌നത്തിനടുത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.

സിവിൽ സർവീസ് പരീക്ഷയിൽ മകൻ നാലാം റാങ്ക് കരസ്ഥമാക്കിയ സന്തോഷവാർത്ത മറ്റുള്ളവരെ പോലെ വാർത്തകൾ കണ്ടാണ് സിദ്ധാർത്ഥിന്റെ കുടുംബം മനസിലാക്കിയത്. പരീക്ഷ എഴുതിയ വിവരം തങ്ങൾക്കറിയില്ലായിരുന്നുവെന്നും സിദ്ധാർത്ഥിന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്നും പിതാവ് രാംകുമാർ പറഞ്ഞു. ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പിലാണ് രാംകുമാർ.

Tags: IASSidharth Ramkumar
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies