ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാമനവമി ദിനത്തിൽ ആപ്പ് കാ രാമരാജ്യ എന്ന പേരിൽ വെബ്സൈറ്റ് പുറത്തിറക്കി ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യാൻ എന്നപേരിലാണ് സൈറ്റ് പ്രവർത്തനം ആരംഭിച്ചത്.
രാമരാജ്യത്തിനായി ശ്രീരാമൻ പോരാടിയത് പോലെയാണ് ഡൽഹിയിലേയും പഞ്ചാബിലേയും ജനങ്ങൾക്ക് വേണ്ടി കെജ്രിവാൾ പോരാടിയതെന്ന് മന്ത്രി അതിഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിലെ വെള്ളത്തെ കുറിച്ചും വൈദ്യുതിയെ കുറിച്ചുമാണ് ജയിലിൽ നിന്നും കെജ്രിവാളിന്റെ ചിന്ത. ഡൽഹി മുഖ്യമന്ത്രി ഒപ്പമില്ലാത്ത ആദ്യ രാമനവമിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
മദ്യനയ അഴിമതിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.