നിന്ന നിൽപ്പിൽ നിറം മാറും; മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിന്ന നിൽപ്പിൽ നിറം മാറും; മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 05:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിന്ന നിൽപ്പിൽ നിറം മാറുന്ന ആളാണ് രാഹുൽ എന്ന് സ്മൃതി ഇറാനി വിമർശിച്ചു. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. ഏപ്രിൽ 26ന് ശേഷം രാഹുൽ അമേഠിയിലേക്ക് വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടിൽ അന്നേ ദിവസമാണ് വോട്ടെടുപ്പ് നടക്കുന്നത്.

2019ൽ അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇക്കുറി അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അമേഠിയാണ് തന്റെ കുടുംബമെന്ന് പറഞ്ഞിരുന്നയാൾ നിന്ന നിൽപ്പിൽ അതെല്ലാം മറന്നിരിക്കുകയാണെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ” നിന്ന നിൽപ്പിലാണ് ആളുകളുടെ നിറം മാറുന്നത്, അവർ കുടുംബത്തെ വരെ മാറ്റി പറയുന്നു. ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ അയാൾ ഇവിടേക്ക് എത്തുമെന്ന് ഉറപ്പുണ്ട്. എന്നാൽ നമ്മൾ ഇതിനെ കുറിച്ച് ബോധവാന്മാരായിരിക്കണം” സ്മൃതി ഇറാനി പറഞ്ഞു.

രാഹുൽ ഗാന്ധി അവസാനമായി നടത്തിയ പത്രസമ്മേളനത്തേയും സ്മൃതി ഇറാനി പരിഹസിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം നിരസിച്ചയാൾ, രാമനവമി ദിനത്തിൽ ഭഗവാൻ രാമന്റെ പേരിൽ ആശംസകൾ നേർന്നത് വിരോധാഭാസമാണെന്നായിരുന്നു പരിഹാസം. ” രാമനവമി ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പത്രസമ്മേളനം തുടങ്ങിയത്. ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത കുടുംബമാണ് ആ വ്യക്തിയുടേത്. എന്നാലിപ്പോൾ ദൈവത്തിന്റെ കളികൾ നിങ്ങൾ കാണൂ, രാമനവമി ആശംസിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പത്രസമ്മേളനം തുടങ്ങിയത്. പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചത് വളരെ സങ്കടകരമായ കാര്യമാണ്.

കഴിഞ്ഞ അഞ്ച് വർഷമായി അമേഠി വികസനത്തിന്റെ പാതയിലൂടെയാണ് മുന്നേറുന്നത്. അമേഠിയിലെ ജനങ്ങൾ എനിക്കൊപ്പം നിന്നത് കൊണ്ടുമാത്രമാണ് ഇത് സംഭവ്യമായത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നില്ലായിരുന്നു. അദ്ദേഹം ഒരു കാലത്ത് സ്വന്തം കുടുംബമെന്ന് വിളിച്ചിരുന്ന നാല് ലക്ഷത്തോളം പേർക്ക് ശൗചാലയം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. എന്നാലിന്ന് ആ സ്ഥിതിഗതികൾ മാറി. നാല് ലക്ഷം വീടുകളിലും ഇന്ന് ശൗചാലയങ്ങളുണ്ട്. മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിതത്തിലും സംഭവിച്ച് കഴിഞ്ഞെന്നും” സ്മൃതി ഇറാനി പറഞ്ഞു.

Tags: CongressBJPRahul GandhiSmriti Irani
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies