പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അമ്പയർ വഴിവിട്ട സഹായം ചെയ്തെന്ന് പരാതി. ഡിആർഎസ് വിളിക്കാൻ ഡക്കൗട്ടിൽ നിന്ന് സഹായം ലഭിച്ച കാര്യം പഞ്ചാബ് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടിയിട്ടും അമ്പയർ ഇതിൽ ഇടപെടാതെ ഡി.ആർ.എസ് അപ്പീൽ അംഗീകരിച്ചെന്നാണ് ആരോപണം.
സൂര്യകുമാർ യാദവിനോട് ഡി.ആർ.എസ് എടുക്കാൻ ആവശ്യപ്പെട്ടത് ഡക്കൗട്ടിലുണ്ടായിരുന്ന ടിം ഡേവിഡായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. ഓഫ് സ്റ്റമ്പിന് പുറത്തു വന്ന പന്ത് അമ്പയർ വൈഡ് വിളിച്ചില്ല.
ഡി.ആർ.എസ് എടുക്കാതെ മടിച്ചു നിന്ന സൂര്യകുമാർ യാദവ് ഡഗൗട്ടിലേക്ക് നോക്കുന്നതും ടിം ഡേവിഡ് ഡിആർഎസ് എടുക്കാൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ആംഗ്യം കാണിച്ചുകൊണ്ടാണ് ടീം ഡേവിഡ് സൂര്യയെ സഹായിച്ചത്. ഇത് കണ്ട സാം കറൻ അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഇത് ഗൗനിക്കാതെ മുംബൈയുടെ ഡിആർഎസ് അപ്പീൽ അംഗീകരിക്കുകയും റിപ്ലെയിൽ വൈഡാണെന്ന് വിധിക്കുകയും ചെയ്തു.അമ്പയർമാർ മനഃപൂർവ്വം മുംബൈയെ സഹായിച്ചെന്നാണ് ആക്ഷേപം.
For anyone watching this after the copyright claim against me, here is the timeline of the cheating with pictures:
0:08 Umpire doesnt give a wide
0:16 Tim David, Boucher, Pollard see replay
0:21 they signal team to take DRS
0:31 Sam Curran protesting pic.twitter.com/u20GUBRjBw— Ashish Sangai (@AshishFunguy) April 18, 2024
“>