ലോകപ്രശസ്ത എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ വെബ്സീരീസാക്കുന്നു. ‘വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ എന്ന പേരിൽ തന്നെ തയാറാക്കിയ വെബ് സീരീസ് നെറ്റ്ഫ്ളിക്സ് ആണ് പുറത്തിറക്കുന്നത് . ലോറ മോറയും അലക്സ് ഗാർസിയ ലോപ്പസും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന പരമ്പരയിൽ കൊളംബിയയിലേയും ലാറ്റിന്‍ അമേരിക്കയിലേയും പ്രമുഖ താരങ്ങളാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സീരിസിന്റെ ടീസര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.