2024 ഏപ്രിൽ 21 മുതൽ ഏപ്രിൽ 27 വരെയുള്ള (1199 മേടം 08 - മേടം14 ) ചന്ദ്രരാശി പൊതു വാരഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ഏപ്രിൽ 21 മുതൽ ഏപ്രിൽ 27 വരെയുള്ള (1199 മേടം 08 – മേടം14 ) ചന്ദ്രരാശി പൊതു വാരഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

ഈ വാരം ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക് അവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്‌ഠിച്ചു ക്ഷേത്രത്തിൽ പോയി ദർശനം നടത്തി യഥാവിധി വഴിപാടുകൾ നടത്തിയാൽ പലേ വിധ ഗുണഫലങ്ങളും ലഭിക്കുന്നതായിരിക്കും.

പൊതുവാരഫല പ്രവചനങ്ങൾ പൊതുവായ ഗ്രഹനില അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു സാധാരണ സൂചന മാത്രമാണെന്ന് ഓർക്കേണ്ടതാണ്. ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരം എന്നിവയെ ആശ്രയിച്ച് ഈ ഫലത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, ഈ പൊതു ഫലങ്ങളെ സൂചനയായി കണ്ട്, ജാതക നിരൂപണം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്തുകയും, ദോഷങ്ങളെ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ ലഭിക്കാനും, പ്രതികൂല സമയങ്ങളെ അതിജീവിക്കാനും സാധിക്കും.

അടുത്ത ഒരു വർഷം നിങ്ങൾക്കെങ്ങനെ ?എല്ലാ നക്ഷത്രങ്ങളുടെയും 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം, ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക.

https://janamtv.com/tag/vishu-prediction-2024/

 

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ വാരം നിങ്ങൾക്ക് നല്ലതും ചീത്തയുമായ കാര്യങ്ങൾ കൊണ്ട് സമ്മിശ്രമായിരിക്കും. കുടുംബത്തിൽ നിന്ന് ദൂരെ മാറി താമസിക്കേണ്ടി വന്നേക്കാം, ഒരു വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം, അല്ലെങ്കിൽ ഒരു പുതിയ ജോലി സ്വീകരിക്കേണ്ടി വന്നേക്കാം. ഈ മാറ്റങ്ങൾ യാത്രാക്ലേശവും മനഃപ്രയാസവും ഉണ്ടാക്കുമെങ്കിലും, വാരത്തിന്റെ മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. ശത്രുക്കളെ വിജയിക്കാനും, ജോലിയിൽ മികവ് പ്രകടിപ്പിക്കാനും സാധ്യത ഉണ്ട്. ആരോഗ്യം മെച്ചപ്പെടും, അപ്രതീക്ഷിത സാമ്പത്തിക നേട്ടം ലഭിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. സന്തോഷവും ദുഃഖവും, നേട്ടവും നഷ്ടവും ഇടകലർന്ന ഒരു ആഴ്ചയായിരിക്കും ഇത്. ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനെ തുടർന്ന് കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടതായി വന്നേക്കാം. യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രാക്ലേശം അനുഭവപ്പെടാം. ജോലി സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിഭാരം വർദ്ധിക്കാം. സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാം. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. ശത്രുക്കളിൽ നിന്ന് വിജയം നേടാൻ സാധ്യതയുണ്ട്. ജോലിയിൽ വിജയം നേടാനും സാധ്യതയുണ്ട്. രോഗമുണ്ടെങ്കിൽ അത് ഭേദമാകും. ധനലാഭം പ്രതീക്ഷിക്കാം. ഈ ആഴ്ചയുടെ തുടക്കത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വാരം ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി വാഗ്വാദം ഉണ്ടാകാം, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ഛർദ്ദി. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, കാരണം അപകടത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും, വാരാന്ത്യത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും, നല്ല കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ ആഴ്ച പല സന്തോഷകരമായ കാര്യങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ വിജയിക്കും, സാമ്പത്തിക നേട്ടം ലഭിക്കും, രുചികരമായ ഭക്ഷണം കഴിക്കാൻ കഴിയും, യാത്ര കൊണ്ട് ഗുണമുണ്ടാകും. നിങ്ങളുടെ സഹോദരങ്ങൾ, സഹോദരിമാർ, അടുത്ത സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് നിങ്ങൾക്ക് സഹായവും പിന്തുണയും ലഭിക്കും. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിൽ നിന്നും ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ വാരത്തിൽ ചില തിരിച്ചറിവുകൾ വരുന്നതോടെ ധൈര്യത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങും. ജീവിതത്തിലെ പ്രധാനപ്പെട്ട ബന്ധങ്ങളിൽ ചില നല്ല മാറ്റങ്ങൾ നടക്കും, പ്രത്യേകിച്ച് പങ്കാളിയുമായും കുടുംബാംഗങ്ങളുമായും. ദീർഘകാലമായി കാണാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. തൊഴിലിലെ ഏതെങ്കിലും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

മികച്ച ഒരു വാരമാണ് വരുന്നത്. വളരെ കാലമായി അലട്ടിയിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.നല്ല വാർത്തകൾ കേൾക്കാനും പ്രശസ്തി വർദ്ധിക്കാനും സാധ്യതയുണ്ട്. ജോലിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യും. ഈ ആഴ്ച സന്തോഷം, നല്ല ഉറക്കം, രുചികരമായ ഭക്ഷണം, നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ ബന്ധം, ഭാഗ്യം എന്നിവ നിറഞ്ഞതായിരിക്കും.

 

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ഈ ആഴചയിൽ അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നത് സാമ്പത്തിക നഷ്ടവും അപമാനവും ഉണ്ടാക്കും, അത് എത്ര വിശ്വസ്ഥരോടായാലും. കലാകാരന്മാർ ഈ കാര്യത്തിൽ അച്ചടക്കം പാലിച്ചാൽ അത് അവരുടെ ഭാവിക്ക് ഗുണം ചെയ്യും. ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്ര നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങൾക്ക് രോഗശാന്തിയും മനഃസന്തോഷവും ലഭിക്കും.

കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം.

കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ഈ ആഴ്ച കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും അവരുമായി സന്തോഷകരമായ യാത്രകൾ നടത്താനും അവസരം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും യോഗാമുണ്ട്. പ്രണയിക്കുന്ന ചിലർക്ക് അവരുടെ കുടുംബത്തിന്റെ പിന്തുണയോടെ വിവാഹം കഴിക്കാൻ കഴിയും. ജോലിയിലെ തടസ്സങ്ങൾ നീങ്ങുകയും പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യും. ഈ ആഴ്ച ദാമ്പത്യ സന്തോഷവും സന്താന സൗഖ്യവും ലഭിക്കാൻ സാധ്യതയുണ്ട്.

 

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

വളരെ നല്ല ഒരു ആഴ്‌ച ആയിരിക്കും. മനസ്സിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാകാൻ തുടങ്ങുന്ന ഒരു സമയമാണിത്, ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിന്റെ പല മേഖലകളിലും അനുഭവപ്പെടും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യം തോന്നാൻ സാധ്യതയുണ്ട്. ജോലിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ പുതിയ തൊഴിലവസരങ്ങൾ ലഭിക്കുകയോ ചെയ്യും. സാമ്പത്തിക നേട്ടം, നല്ല ആരോഗ്യം, സന്തുഷ്ടമായ ദാമ്പത്യ ജീവിതം എന്നിവയും നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ഈ ആഴ്‌ചയിൽ വളരെ ശ്രദ്ധ ആവശ്യമാണ്. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് ചതിയും വഞ്ചനയും സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോൾ ജാഗ്രത പാലിക്കുക. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാരത്തിന്റെ മധ്യത്തോടെ പ്രശസ്തിയും പേരും നേടാൻ കഴിയും. കലാകാരന്മാർക്ക് അവരുടെ വിവാദങ്ങളിൽ അനുകൂലമായ ഫലം ലഭിക്കാൻ സാധ്യതയുണ്ട്.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിയ്‌ക്കും. അനാവശ്യമായ സൗഹൃദങ്ങൾ മനസ്സമാധാനം തകർക്കും. ഭാര്യാഭർത്താക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അത് ഗുരുതരമാകുകയും നിയമപരമായ നടപടികളിലേക്ക് നയിക്കുകയും ചെയ്യും. കുട്ടികളുമായി താൽക്കാലിക അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. വിഷബാധ, വയറുവേദന, ദഹനക്കേട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണത്തിൽ ശ്രദ്ധാലുവായിരിക്കുക.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ ആഴ്ച വ്യാപാരസ്ഥാപനങ്ങൾക്ക് നല്ല ലാഭവും പുതിയ ബിസിനസ്സ് കരാറുകളും ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഏതെങ്കിലും കരാറുകളിൽ ഒപ്പുവെക്കുന്നതിന് മുമ്പ് വ്യവസ്ഥകൾ ശ്രദ്ധാപൂർവ്വം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്, കാരണം വ്യക്തതയില്ലായ്മ ചതിയിലേക്ക് നയിച്ചേക്കാം. ദാമ്പത്യ സന്തോഷം, തൊഴിൽ വിജയം, സമൂഹത്തിൽ മാന്യത എന്നിവ ലഭിക്കും. ഈ സമയത്ത് ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുന്നത് നല്ലതാണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies