പൊലീസിന് ഇത്ര ധൈര്യം എവിടെ നിന്ന്? സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടോ? തൃശൂരിലേത് ആചാര ലംഘനം: ആർ.വി ബാബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊലീസിന് ഇത്ര ധൈര്യം എവിടെ നിന്ന്? സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടോ? തൃശൂരിലേത് ആചാര ലംഘനം: ആർ.വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ആചാരങ്ങളുടെ ന​ഗ്നമായ ലംഘനമാണ് തൃശൂരിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും സംഭവത്തെ നിസാരവത്കരിച്ച് കാണരുതെന്നും അ​ദ്ദേഹം പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും ധാർഷ്ട്യം കാണിക്കാനുള്ള ധൈര്യം പൊലീസിന് എവിടെ നിന്ന് ലഭിക്കുന്നു‌വെന്നും അദ്ദേഹം ചോദിച്ചു. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ പ്രസിദ്ധമാണ് വടക്കുംനാഥ ക്ഷേത്രം. ആചാരപരമായി ഏറെ പ്രാധാന്യമാണ് പൂരത്തിനുള്ളത്. പവിത്രമായി കാണുന്ന ക്ഷേത്രത്തിലാണ് പാദരക്ഷ ധരിച്ച് പൊലീസ് ആചാരലംഘനം നടത്തിയിരിക്കുന്നത്. കേരളത്തിലെ ഉത്സവങ്ങൾ അലങ്കോലമാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പൂരം അലങ്കോലപ്പെടുത്താൻ ശക്തമായ ശ്രമങ്ങൾ നടന്നു. ചരിത്രത്തിലാദ്യമായി പൂരാഘോഷം നിർത്തി വയ്‌ക്കേണ്ട സാഹചര്യം വരെയുണ്ടായി. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേ​ഹത്തെ സസ്പെൻഡ് ചെയ്യാൻ പിണറായി വിജയന് ആർ‌ജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

തുടർച്ചയായി പൂരപ്രേമികളെയും വിശ്വാസികളെയും അവഹേളിക്കുകയാണ് സർക്കാരും പൊലീസും. കഴിഞ്ഞ വർഷത്തെ കുടമാറ്റത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. അതിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിന് പിന്നാലെ വൻ പ്രതിഷേധങ്ങളാണ് ഉടലെടുത്തത്. അതിന്റെ ബാക്കിയെന്നവണ്ണമാണ് ഇത്തവണയും പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം.

ഈ വർഷം ഭാരതത്തിന്റെ ദേശാഭിമാനത്തെയും ദേശീയതയെയും ഉയർത്തിപിടിക്കുന്ന ബിംബങ്ങൾ കുടമാറ്റത്തിൽ പ്രദർശിപ്പിക്കുന്നത് ദേശീയതയെയും പൈതൃകത്തെയും എതിർക്കുന്നവർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. രാംലല്ലയുടെയും ശ്രീരാമന്റെയും ചന്ദ്രയാന്റെയും ചിത്രങ്ങളാണ് ഇത്തവണ കുടമാറ്റത്തിൽ പ്രദർശിപ്പിച്ചത്.

പൂരം നിർത്തിവച്ചതും ഹൈക്കോടതി ഉത്തരവ് മറിക്കടന്ന് പാദരക്ഷകൾ ധരിച്ച് ക്ഷേത്ര പ്രദക്ഷിണ വീഥിയിൽ കയറിയതുമൊക്കെ നിസാരമായി കാണാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുള്ള വെല്ലുവിളിയാണിത്. ഈ നാടിന്റെ ദേശീയ പൈതൃ‌കത്തെ ഉയർത്തി പിടിക്കുന്ന പൂരത്തെ തകർക്കുക എന്ന ലക്ഷ്യം പോലീസിനെ ഉപയോ​ഗിച്ച് സർക്കാർ നടപ്പാക്കിയതാണെന്ന് ന്യായമായും സംശയിക്കാമെന്നും ആർവി ബാബു പറഞ്ഞു.

പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ‌ ഉത്തരവ് ലംഘിച്ച് ക്ഷേത്ര വീഥിയിൽ പ്രവേശിപ്പിച്ചത്. ഭക്തരിലൊരാൾ‌ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

Tags: PoliceHigh CourtR.V BABUTrissur pooramRV Babu
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies