താനെ: ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ “മേളാമൃതം 2024” നാളെ നടത്തും .7 പെൺകുട്ടികളും 18 ആൺകുട്ടികളും അടങ്ങുന്ന 25 വിദ്യാർഥികളുടെ ചെണ്ടമേള അരങ്ങേറ്റമാണ് മേളാമൃതം 2024 എന്ന് പേരിട്ടിരിക്കുന്നത്.പഞ്ചാരി മേള അരങ്ങേറ്റം, തായമ്പക അരങ്ങേറ്റം, പാണ്ടീമേളം എന്നിവയാണ് നടക്കുന്നത്.
ഉല്ലാസ് നാഗറിലെ ലാൽച്ചക്കിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലാണ് അരങ്ങേറ്റം. പഞ്ചാരി മേളം രാവിലെ 7.30 മുതൽ 11.30 വരെ യും, തായമ്പക വൈകുന്നേരം 6 മണി മുതൽ 7മണി വരെയും, പാണ്ടീമേളം 7 മണി മുതൽ 8.30 വരെയും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി ഗുരു അഖിൽ കൈമളിന്റെ ശിക്ഷണത്തിലാണ് മുഴുവൻ വിദ്യാർത്ഥികളും ചെണ്ട ക്ലാസുകൾ പഠിച്ചത്.പപ്രൊഫ.സദനം രാമകൃഷ്ണൻ മുഖ്യാഥിതിയാകുമെന്ന് ശ്രീ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ് കൃഷ്ണൻ കുട്ടി നായർ അറിയിച്ചു.















