കോഴിക്കോട്: കാണാതായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുലിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന നകുൽ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
നകുലിന്റെ പിതാവ് കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. അമ്മ കുറച്ച് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. വീട്ടിൽ നകുൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. യുവാവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനകത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.