നജീബ് ഭാഷ മറന്നു എന്നത് ഉദ്ദേശിച്ചാണ് ആ സീൻ ചെയ്തത്; പക്ഷേ ആരും ശ്രദ്ധിച്ചില്ല: ആടുജീവിതത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാത്തൊരു സീനിനെ കുറിച്ച് പൃഥ്വിരാജ്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നജീബ് ഭാഷ മറന്നു എന്നത് ഉദ്ദേശിച്ചാണ് ആ സീൻ ചെയ്തത്; പക്ഷേ ആരും ശ്രദ്ധിച്ചില്ല: ആടുജീവിതത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാത്തൊരു സീനിനെ കുറിച്ച് പൃഥ്വിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 02:08 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ചെറിയ നൊമ്പരത്തോടെ സ്വീകരിച്ച ചിത്രമാണ് ആടുജീവിതം. തിയേറ്ററിലെത്തിയ ദിവസം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നജീബ് എന്ന സാധാരണക്കാരന്റെ കനലെരിഞ്ഞ ജീവിതമായിരുന്നു ആടുജീവിതം തുറന്നുകാട്ടിയത്. 25 ദിവസം കൊണ്ട് 150 കോടി ക്ലബിൽ ഇടംനേടാനും ചിത്രത്തിന് സാധിച്ചു. ചിത്രത്തിൽ ആരും ശ്രദ്ധിക്കാതെ പോയ സീനിനെ കുറിച്ച് പൃഥ്വിരാജ് പറയുന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഭാ​​ഗത്തിലെ സീനിനെ കുറിച്ചാണ് പൃഥ്വിരാജ് സംസാരിക്കുന്നത്.

“നജീബ് ദേഷ്യവും വിഷമവുമൊക്കെ പറഞ്ഞ് തീർക്കുന്നത് കഴിഞ്ഞാൽ പിന്നീട് ഈ കഥാപാത്രം ഒന്നും സംസാരിക്കുന്നില്ല. മലയാളം സംസാരിക്കാൻ മരുഭൂമിയിൽ ആരുമില്ല. അയാൾ സംസാരിക്കുന്നത് മനസിലാക്കാനും ആരുമില്ല. ആടുകളോടും ഒട്ടകങ്ങളോടും ആത്മബന്ധമുണ്ടെങ്കിലും വർത്തമാനം പറയുന്നില്ല. മൂന്ന് വർഷമായി മരുഭൂമിയിൽ ജീവിക്കുന്ന നജീബിന്റെ ഭാഷയ്‌ക്ക് വലിയ മാറ്റങ്ങൾ വേണമെന്ന് എനിക്ക് തോന്നി. അത് ഞാൻ ബ്ലെസി ചേട്ടനോട് പറഞ്ഞിരുന്നു”.

“ഭാഷ ഉപയോ​ഗിക്കാതിരിക്കുമ്പോൾ ആ സമയത്ത് ഓർമകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. മൂന്ന് വർഷത്തിന് ശേഷം ഇയാൾ വീണ്ടും ഹക്കീമിനെ കണ്ടുമുട്ടുമ്പോൾ പെട്ടെന്ന് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും അയാൾക്ക് അതിന് സാധിക്കുന്നില്ല. ഭാഷ മറന്നു എന്ന് തോന്നുന്ന തരത്തിൽ അഭിനയിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഹക്കീമിനെ കണ്ടുമുട്ടുന്ന സമയത്ത് എന്താണ് സംസാരിക്കേണ്ടത് എന്ന സംശയം നജീബിനുണ്ട്. അതിന് ശേഷം ഹക്കീം ഒരു കത്ത് വച്ചിട്ട് പോകും. ആ സമയം ഓടി പോയി കത്തെടുക്കുന്ന സീനുണ്ട്”.

“ആദ്യം ആ കത്ത് എടുത്ത് നോക്കുമ്പോൾ ആദ്യം ഒന്നും മനസിലാകില്ല. പിന്നീടാണ് കത്ത് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നത്. ഭാഷ മനസിലാക്കാനുള്ള കഴിവ് നഷ്ടമായി തുടങ്ങിയല്ലോ എന്ന് വിചാരിച്ചായിരുന്നു ആ സീൻ ചെയ്തത്. കുറച്ചു പേരൊക്കെ ഇത് നോട്ടീസ് ചെയ്തിരുന്നു. പക്ഷേ അധികമാരും ഇത് ശ്രദ്ധിച്ചില്ല. ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും അത്രക്ക് ചർച്ചാ വിഷയമൊന്നും ആയിട്ടില്ല”- പൃഥ്വിരാജ് പറഞ്ഞു.

Tags: prithvirajinterviewSUBNAJEEB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies