പ്രതിരോധ മന്ത്രി സിയാച്ചിനിൽ; ഭാരത് മാതാ കീ ജയ് വിളികളോടെ സൈനികർ; സിയാച്ചിൻ ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമെന്ന് രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ മന്ത്രി സിയാച്ചിനിൽ; ഭാരത് മാതാ കീ ജയ് വിളികളോടെ സൈനികർ; സിയാച്ചിൻ ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് സൈനികരെ അഭിസംബോധന ചെയ്ത്കൊണ്ട് അദ്ദേഹം പറഞ്ഞു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രതിരോധ മന്ത്രിയെ സൈനികർ സിയാച്ചിനിലേക്ക് വരവേറ്റത്.

ലഡാക്കിലെ സിയാച്ചിൻ ​​​ഗ്ലേസിയറിലെ കുമാർ പോസ്റ്റിൽ എത്തിയ അദ്ദേഹം, ഓരോ സൈനികരോടും  കുശലാന്വേഷണം നടത്തി മധുരം കൈമാറുകയും ചെയ്തു. തീവ്രമായ കാലാവസ്ഥയിലും കഠിനമായ ഭൂപ്രകൃതിയിലും ധീരതയോടും നിശ്ചയദാർഢ്യത്തോടും കൂടി രാജ്യത്തെ സംരക്ഷിച്ചതിന് സൈനികർക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് അദ്ദേഹം പ്രസം​ഗം ആരംഭിച്ചത്.

#WATCH | Defence Minister Rajnath Singh interacts with the Armed Forces personnel deployed in Siachen, Ladakh.

Among the personnel is Captain Suman who is going to be deployed at Kumar Post of Siachen Glacier on 1st May. pic.twitter.com/MTZTHOmg3N

— ANI (@ANI) April 22, 2024

മഞ്ഞുമൂടിയ സിയാച്ചിലെ സൈനികരുടെ ധീരതയും നിശ്ചയാദാർഢ്യവും ഭാവി തലമുറകൾക്ക് എന്നും പ്രചോദനമാണെന്ന് രാജ്നാഥ് സിം​ഗ് ചൂണ്ടിക്കാട്ടി. സിയാച്ചിൻ ഒരു സാധാരണ ഭൂമിയല്ല, അത് രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ്. അത് നമ്മുടെ ദേശീയതയെ പ്രതിനിധീകരിക്കുന്നു.  ഡൽഹി നമ്മുടെ ദേശീയ തലസ്ഥാനമാണ്, മുംബൈ നമ്മുടെ സാമ്പത്തിക തലസ്ഥാനമാണ്, അതുപോലെ ഭാരതത്തിന്റെ ധീരതയുടെയും വീര്യതയുടെയും തലസ്ഥാനമാണ് സിയാച്ചിൻ , മന്ത്രി പറഞ്ഞു.

കരസേന മേധാവി മനോജ് പാണ്ഡെ, നോർത്തേൺ കമാൻഡ് ലെഫ്റ്റനൻ്റ്  ജനറൽ എംവി സുചീന്ദ്ര കുമാർ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിച്ചു.  സിയാച്ചിനിലെ സൈനികരുടെ ക്ഷേമത്തെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും പ്രതിരോധ മന്ത്രി  കമാൻഡർമാരുമായി ചർച്ച ചെയ്തു.  ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രതിരോധ മന്ത്രി മടങ്ങിയത്.

#WATCH | Ladakh: Addressing the troops at Siachen Base Camp, Defence Minister Rajnath Singh says, “I congratulate you for the way you protect the country at the world’s highest battlefield, Siachen glacier. The land of Siachen is not an ordinary land. It is a symbol of the… pic.twitter.com/5V9UrQrieG

— ANI (@ANI) April 22, 2024

ഓപ്പറേഷൻ മേഘദൂതിന്റെ വിജയത്തിന്റെ 40-ാം വാർഷികം ഏപ്രിൽ 13 നണ് രാജ്യം ആഘോഷിച്ചത്. ഓപ്പറേഷനെ രാജ്യത്തിന്റെ സൈനിക ചരിത്രത്തിലെ സുവർണ അധ്യായമെന്നാണ് രാജ്‌നാഥ് സിംഗ് വിശേഷിപ്പിച്ചത്.

ഹിമാലയത്തിന്റെ കിഴക്കൻ കാരക്കോറം പർവതനിരകളിലാണ് സിയാച്ചിൻ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,000 അടി ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.
ലോകത്തിലെ ഏറ്റവും ഉയർന്ന സൈനിക സാന്നിദ്ധ്യമുള്ള മേഖലയാണിത്.

Tags: rajnath singhdefence ministerSiachen Glacier
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies