ഇത് ഇത്തിരി വെറൈറ്റിയാണേ! വ്യത്യസ്തയാർന്ന ഇന്ത്യയുടെ ചില പോസ്റ്റോഫീസുകളെ പരിചയപ്പെടാം, ഒപ്പം അൽപ്പം കൗതുകകരമായ വിശേഷങ്ങളും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് ഇത്തിരി വെറൈറ്റിയാണേ! വ്യത്യസ്തയാർന്ന ഇന്ത്യയുടെ ചില പോസ്റ്റോഫീസുകളെ പരിചയപ്പെടാം, ഒപ്പം അൽപ്പം കൗതുകകരമായ വിശേഷങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

പോസ്റ്റോ‌ഫീസുകൾ ലോകത്ത് സാധാരണമാണ്. ഒരുകാലത്ത് ആശയവിനിമയത്തിന്റെ പ്രധാന മാദ്ധ്യമമായിരുന്നു തപാൽ. ആധുനിക സംവിധാനങ്ങൾ കയ്യടക്കുന്ന ഇക്കാലത്തും താപാൽ ഓഫീസുകളും തപാലും പ്രവർത്തക്ഷമമാണ്. എന്നാൽ ഇന്ത്യയിലെ അസാധാരണമായ ചില പോസ്റ്റോഫീസുകളെ പരിചയപ്പെട്ടാലോ..

ഹിക്കിമിലെ പോസ്റ്റോഫീസ്

ഹിമാചൽ‌ പ്രദേശിൽ, സമുദ്ര നിരപ്പിൽ നിന്ന് 15,500 അടി ഉയരത്തിലാണ് ഹിക്കിം പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസാണ് ഇത്. കാസ പട്ടണത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ചെറിയൊരു കുടിലിന് സമാനമാണ് ഹിക്കിം പോസ്റ്റോഫീസ്. വെള്ള പൂശിയ ചുമരുകളും പുറത്ത് തൂങ്ങിക്കിടക്കുന്ന ചുവന്ന തപാൽ പെട്ടിയും തനിമ നിലനിർത്തുന്നു. 1983 നവംബർ അഞ്ചിനാണ് ഹിക്കിം പോസ്റ്റോഫീസ് പ്രവർത്തനം ആരംഭിച്ചത്. ഇൻ്റർനെറ്റ്, സെൽ ഫോൺ സിഗ്നലുകൾ ലഭ്യമല്ലാത്ത ഹിക്കിം നിവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക സംവിധാനമാണ് ഈ പോസ്റ്റോഫീസ്.

20 വർഷത്തിലേറെയായി ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്ററായ റിഞ്ചൻ ചെറിം​ഗിനാണ് ഇതിന്റെ നിയന്ത്രണം. വേ​ഗത്തിൽ ഓടാനും സൈക്കിൾ ചവിട്ടാനും അറിയുന്ന അദ്ദേഹം 22-ാം വയസിലാണ് പോസ്റ്റോഫീസ് നിയന്ത്രിക്കാനെത്തുിയത്. ശൈത്യകാലത്ത് മഞ്ഞുമൂടുന്നതിനാൽ ആറ് മാസം കാലം പോസ്റ്റോഫീസ് അടച്ചുപൂട്ടും.

അന്റാർട്ടിക്കയിലെ പോസ്റ്റോഫീസ്

മഞ്ഞുമൂടിയ ഭൂഖണ്ഡമായ അന്റാർട്ടിക്കയിൽ ഭാരതത്തിന് മൂന്ന് തപാൽ ഓഫീസുകളാണ് ഉള്ളത്. അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്ര കേന്ദ്രമായ ദക്ഷിണ ഗംഗോത്രി സ്റ്റേഷനിലാണ് ഒരു തപാൽ ഓഫീസ് പ്രവർത്തിക്കുന്നത്. 1984 ഫെബ്രുവരി 24-നാണ് പ്രവർത്തനമാരംഭിച്ചത്. 1987-ൽ ഏഴാമത്തെ ഇന്ത്യൻ സയൻ്റിഫിക് എക്സ്പെഡിഷനിൽ അംഗമായി അൻ്റാർട്ടിക്കയിലേക്ക് പോയ ശാസ്ത്രജ്ഞൻ ജി. സുധാകർ റാവു അതിന്റെ ആദ്യത്തെ ഓണററി പോസ്റ്റ്മാസ്റ്ററായി നിയമിതനായി.

1990-ൽ അൻ്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി പോസ്റ്റോഫീസ് മഞ്ഞുമൂടിയതിനെത്തുടർന്ന് ഡീകമ്മീഷൻ ചെയ്തു. തുടർന്ന് പോസ്റ്റ് ഓഫീസ് പുതിയ സ്ഥിരം ഗവേഷണ കേന്ദ്രമായ മൈത്രിയിലേക്ക് മാറ്റി. അടുത്തിടെ ഭാരതി സ്റ്റേഷനിൽ ഇന്ത്യ മൂന്നാമത്തെ തപാൽ ഓഫീസ് ആരംഭിച്ചു.

ദാൽ തടാകത്തിലെ പോസ്റ്റോഫീസ്

ബോട്ടിലൊരു തപാൽ ഓഫീസ് ആയാലോ..? അതെ ശ്രീന​ഗറിലെ ദാൽ തടാകത്തിലാണ് ഫ്ലോട്ടിം​ഗ് പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ കാലം മുതൽ നിലനിൽക്കുന്ന പൈതൃക തപാൽ ഓഫീസ്, 2011-ൽ അന്നത്തെ ചീഫ് പോസ്റ്റ്മാസ്റ്റർ ജോൺ സാമുവൽ പുനർനാമകരണം ചെയ്യുന്നതിന് മുമ്പ് നെഹ്‌റു പാർക്ക് പോസ്റ്റ് ഓഫീസ് എന്നാണ് അറിയപ്പെട്ടിരുന്നത്. തപാൽ മുദ്രകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയവും ഇതിനൊപ്പമുണ്ട്. നിരവധി സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനായെത്തുന്നത്.

Tags: Post office
Share
Tweet
SendShare

More News from this section

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

Latest News

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies