കോഴിക്കോട്: ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ(43) മകൾ ഫാത്തിമ നെഹല(15) എന്നിവരാണ് മരിച്ചത്. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കുണ്ടായിത്തോട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്.
കല്ലേരിപ്പാറ ഭാഗത്തുവച്ച് റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാനായി ഇറങ്ങവെയാണ് അപകടം സംഭവിച്ചത്. കൊച്ചുവേളി-സമ്പർക് ക്രാന്തി എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. വളവായതിനാൽ ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.