അഞ്ചുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ബസ്തി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾ പരസ്പരം പഴിചാരുകയാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിലാണ് കണ്ടെത്തിയത്.
പിതാവ് പറയുന്നത് അമ്മയാണ് കുട്ടിയെ മുക്കി കൊന്നതെന്നാണ്. എന്നാൽ ആരോപണം നിഷേധിച്ച മാതാവും കുടുംബവും ഭർത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന നിലപാടിലാണ്. കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചതെന്ന് അവർ വ്യക്തമാക്കി. സ്ഥലത്തെത്തുമ്പോൾ മാതാപിതാക്കൾ പരസ്പരം പഴിചാരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത് പൂർത്തിയാകുമ്പോഴെ പ്രതികൾ ആരെന്ന കാര്യം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. വീട്ടിലെ സിസിടിവിയിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിലെ ഒരാളാണ് കുഞ്ഞ് കൃഷ്ണ വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്നത് കാണുന്നത്.അവരാണ് പൊലീസിനെ ഈ വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ പിതാവും സഹോദരിയും മറ്റ് കുടുംബാംഗങ്ങളും ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു എന്നാണ് വിവരം.
बेहद दर्दनाक….🥺
मां ऐसी भी हो सकती है क्या??यूपी के बस्ती जनपद में 5 महीने के इस मासूम की कलयुगी मां ने छत पर लगी पानी की टंकी में डुबोकर हत्या कर दी……!!
बस्ती में एक मां ने अपनी 5 माह के मासूम बेटे को पानी में डुबाकर मार डाला। मां ने छत पर लगी पानी की टंकी में मासूम को… pic.twitter.com/63LzYKtfAQ
— Rahul Saini (@JtrahulSaini) April 22, 2024
“>