ലക്നൗ : ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ . ലക്നൗവിലെ രാജാജിപുരം ആലംനഗർ സ്വദേശിയായ അജയ് എന്ന ബാലനാണ് ലക്നൗവിൽ നിന്ന് പുറപ്പെട്ട ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ ഇരുന്ന് കുട്ടി ഹർദോയിൽ എത്തിയത് .
പിതാവിനൊപ്പം ഭിക്ഷ യാചിച്ചാണ് കുട്ടി ജീവിക്കുന്നത്. കളിക്കുന്നതിനിടയിൽ ഗുഡ്സ് ട്രെയിനിന് ചക്രങ്ങൾക്കിടയിൽ ഇരുന്നതായും ആ സമയം ട്രെയിൻ സ്റ്റാർട്ട് ചെയ്തതായും കുട്ടി പറഞ്ഞു.
കുട്ടി ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് റെയിൽവേ ജീവനക്കാരനാണ് കണ്ടത് . ഉടൻ ഹർദോയ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ വിവരം അറിയിച്ചു . ഹർദോയ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ നിർത്തിയാണ് ആർ പി എഫ് കുട്ടിയെ രക്ഷിച്ചത്.