ന്യൂഡൽഹി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം. വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് വികസിപ്പിച്ചെടുത്തത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമിച്ചിരിക്കുന്നത്.
ആറ് ബുള്ളറ്റുകൾ വരെ നേരിടാനുള്ള ശേഷി ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനുണ്ട്. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഇതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയ രീതിയിലാണ് ജാക്കറ്റ് നിർമിച്ചത്. പരമാവധി സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല ഓപ്പറേഷൻ സമയത്ത് പെട്ടന്ന് ധരിക്കാനുള്ള സൗകര്യം കൂടി ഉൾപ്പെടുത്തിയാണ് ജാക്കറ്റിന്റെ നിർമാണം.
ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി പരീക്ഷിച്ചത്. ആറ് ബുള്ളറ്റുകളെ ജാക്കറ്റ് പ്രതിരോധിച്ചു. പ്രതിരോധ മന്ത്രാലയത്തിന് പുതിയ മുതൽക്കൂട്ടാണ് ഭാരം കുറഞ്ഞ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. ജാക്കറ്റിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളേയും അഭിനന്ദിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
DMSRDE, Kanpur has successfully developed indigenous light weight Bullet Proof Jacket( BPJ) for protection against highest threat level 6 of BIS. This is the first of its kind in monolithic ceramic which can stop 6 7.62×54 API bullets@DefenceMinIndia @SpokespersonMoD pic.twitter.com/v8O43kf8hC
— DRDO (@DRDO_India) April 23, 2024