സാധാരണ കൊച്ചുകുട്ടികൾക്ക് സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കാർട്ടൂൺ കഥാപാത്രങ്ങളെയും ഇഷ്ടമാണ്. എന്നാൽ ഇവിടെ ഒരു കൊച്ചുകുട്ടിക്ക് ബിജെപി പാർട്ടിയെ വളരെ ഇഷ്ടമാണെന്ന് പറയുന്ന വീഡിയോയാണ് വൈറലാകുന്നത് .
പ്രദീപ് ചന്നഗിരി (madal_1231) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് . വീഡിയോയിൽ, കയ്യിൽ ബിജെപി കൊടി പിടിച്ചിരിക്കുന്ന കുട്ടിയെ കാണാം. “നിനക്ക് ബിജെപിയെ ഇഷ്ടമാണോ? എന്ന ചോദ്യത്തിന് അതെ, അവരാണ് ഞങ്ങൾക്ക് വെള്ളം തരുന്നത്, അവരെ ഇഷ്ടമാണ്. എന്നാണ് കുട്ടിയുടെ മറുപടി .
വീട് എവിടെയാണെന്ന് ചോദിക്കുമ്പോൾ, അത് ജോപ്പടിയിലാണെന്നും കുട്ടി പറയുന്നു. അവസാനം കൊടിയുമേന്തി സൈക്കിളിൽ കയറി പോകുകയും ചെയ്യുന്നു. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടതും , ഷെയർ ചെയ്തതും . വളർന്നു വരുന്ന ഇത്തരം കുഞ്ഞുങ്ങളുടെ കൈകളിൽ പാർട്ടി ഭദ്രമാണെന്നാണ് കമന്റുകൾ.
https://www.instagram.com/reel/C55mjHzSOyj/?utm_source=ig_embed&ig_rid=97e6ccb4-85d1-4eba-8b36-2ae21b8d218b