ശോഭയോടെ ജ്വലിക്കുന്ന നക്ഷത്രമായാണ് ഇന്ത്യയുടെ മുന്നേറ്റം; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശോഭയോടെ ജ്വലിക്കുന്ന നക്ഷത്രമായാണ് ഇന്ത്യയുടെ മുന്നേറ്റം; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 09:05 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകളാണെന്ന പ്രശംസയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കഴിഞ്ഞ 10 വർഷം കൊണ്ട് അദ്ദേഹം നിരവധി വികസന പദ്ധതികൾ നടപ്പാക്കി. യൂറോപ്പ്, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഇന്ത്യ ശോഭയുള്ള നക്ഷത്രം പോലെ മുന്നേറുകയാണെന്നും ജെ പി നദ്ദ പറഞ്ഞു. കർണാടകയിലെ ബിദറിൽ തെരഞ്ഞെടുപ്പ് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” വികസനം നടപ്പാക്കിക്കൊണ്ടാണ് അദ്ദേഹം ഈ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചത്. പുരോഗതിയിലേക്കാണ് പ്രധാനമന്ത്രി ഈ രാജ്യത്തെ കൈപിടിച്ച് നടത്തിയത്. യുഎസ്, യൂറോപ്പ്, റഷ്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ തകർന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെ ഉള്ളപ്പോൾ ശോഭയോടെ ജ്വലിക്കുന്ന ഒരു നക്ഷത്രമായാണ് ഇന്ത്യയെ ഐഎംഎഫും നിതി ആയോഗും മോർഗൻ സ്റ്റാൻലിയുമെല്ലാം വിശേഷിപ്പിക്കുന്നത്.

ജിഡിപി റാങ്കിങ്ങിൽ 11ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഒരു കാലത്ത് ഈ രാജ്യം ഭരിച്ച സാമ്പത്തിക ശക്തിയായ ബ്രിട്ടനെ പോലും ഇന്ത്യ മറികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തന്നെ ഇന്ത്യയിൽ വീണ്ടും അധികാരത്തിലെത്തും. അതോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി ഉയരും.

ആഗോളതലത്തിൽ പല മേഖലകളിലുമുള്ള ഇന്ത്യയുടെ മുന്നേറ്റം വളരെ ശ്രദ്ധേയമാണ്. ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. മരുന്ന് നിർമ്മാണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മരുന്നുകളുടെ കയറ്റുമതിയിൽ 138 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. പെട്രോകെമിക്കൽ കയറ്റുമതിയിൽ 106 ശതമാനമാണ് വർദ്ധിച്ചത്. സ്റ്റീൽ നിർമ്മാണത്തിന് ഒരു കാലത്ത് ഇന്ത്യ ചൈനയെ ആശ്രയിച്ചിരുന്നു. എന്നാലിന്ന് സ്റ്റീൽ ഉത്പന്നങ്ങലുടെ നിർമ്മാണത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

പത്ത് വർഷം മുൻപ് വരെ രാജ്യത്തെ പല ഫോണുകളും ചൈനയിലോ, തായ്വാനിലോ, ജപ്പാനിലോ നിർമ്മിച്ചവ ആയിരുന്നു. എന്നാലിന്ന് ഇന്ത്യയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ നിങ്ങൾക്ക് എവിടെയും കാണാം. ആപ്പിൾ പോലും അവരുടെ ഉത്പന്നങ്ങൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. രാജ്യം എല്ലാം മേഖലയിലും വികസനത്തിലേക്ക് കുതിക്കുന്നുവെന്നതിന്റെ സൂചനകളാണിതെന്നും” ജെ പി നദ്ദ ചൂണ്ടിക്കാട്ടി.

Tags: BJPj.p.naddapm modi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies