മേയർ‌ നടുറോഡിൽ ബസ് തടഞ്ഞ സംഭവം; ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി; സർവീസിൽ നിന്ന് മാറ്റി നിർത്താൻ ഉത്തരവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയർ‌ നടുറോഡിൽ ബസ് തടഞ്ഞ സംഭവം; ഡ്രൈവർ യദുവിനെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി; സർവീസിൽ നിന്ന് മാറ്റി നിർത്താൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 11:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ബന്ധുക്കളും നടുറോഡിൽ ബസ് തടഞ്ഞ് തർക്കമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ പ്രതികാര നടപടിയുമായി കെഎസ്ആർടിസി. തമ്പാനൂർ ഡിപ്പോയിലെ യദുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്താൻ നിർദ്ദേശം നൽകി.

എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ഷാജിയാണ് നിർദ്ദേശം നൽകിയത്. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യദുവിനെ ജോലിയിൽ പ്രവേശിപ്പിക്കേണ്ട തമ്പാനൂർ എടിഒ മുഹമ്മദ് ബഷീറിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിടിഒയ്‌ക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശത്തിൽ പറയുന്നു.

ഇതിനിടെ ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഡ്രൈവർ‌ നൽകിയ പരാതിയിൽ കതമ്പില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മേയറുടെ പരാതിയെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഡ്രൈവറുടെ പരാതിയെന്നും ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് യദു പരാതി നൽകിയതെന്നുമാണ് പൊലീസ് പറയുന്നത്.

പാളയത്ത് സി​ഗ്നലിൽ വാഹനം നിർത്തിയിട്ടപ്പോഴാണ് സ്വകാര്യ വാഹനം കൊണ്ടിട്ടതും ചോദ്യം ചെയ്യുകയും ചെയ്തത്. അല്ലാതെ ഓടിക്കൊണ്ടിരുന്ന വാഹനത്തെയല്ല തടസപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യദുവിന്റെ പരാതിയിൽ കേസെടുക്കാതിരിക്കുന്നത്. പരസ്യ വിചാരണ നടത്തി, മോശമായി പെരുമാറി, എംഎൽഎ അസഭ്യം പറഞ്ഞു എന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്‌ക്ക് കേസെടുക്കാമെന്നുമാണ് പൊലീസിന്റെ വാദം. കഴിഞ്ഞ ദിവസമാണ് നടുറോഡിൽ മേയറും ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായത്.

Tags: KSRTCmayorarya rajendrandriverSachin Dev
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies