ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ വേണ്ട; നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ തടയും; സിഐടിയു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ വേണ്ട; നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ തടയും; സിഐടിയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 11:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെയ് 2 മുതൽ ഏർപ്പെടുത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു.  ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിയുടെ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ സിഐടിയു പ്രതിഷേധ ധർണ നടത്തിയിരുന്നു.

പ്രതിഷേധങ്ങളെ അവഗണിച്ചാണ് മന്ത്രി സർക്കുലറുമായി മുന്നോട്ട് പോയത്. എച്ച് ടെസ്റ്റ് മാറ്റി പുതിയ ട്രാക്കിൽ ഡൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു പുതിയ തീരുമാനം. എന്നാൽ മാവേലിക്കര ഒഴിച്ച് മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുകൾ നടപ്പിലായില്ല. അതിനിടെ ടെസ്റ്റിൽ നിഷ്‌കർഷിച്ചിരുന്ന പരിഷ്‌കാരത്തിൽ ചില ഇളവുകൾ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് നടക്കുക. നിലവിലെ രീതിയിൽ നിന്ന് റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടാകും. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആയി കുറച്ചിരുന്നു. 40 പുതിയ അപേക്ഷകർക്കും റീ ടെസ്റ്റിന് അപേക്ഷിച്ച 20 പേർക്കും അവസരം നൽകാനാണ് നിർദേശം.

പരിഷ്‌കാരങ്ങൾ കൊണ്ടോ ഇളവുകൾ കൊണ്ടോ സമരം മാറ്റിവെയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സിഐടിയു നിലപാട്. നേരത്തെ ഇറക്കിയ സർക്കുലർ പൂർണമായും പിൻവലിച്ചാൽ മെയ് 2 മുതലുള്ള പരിഷ്‌കരണവുമായി സഹകരിക്കും. നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ അത് തടയുമെന്നും സിഐടിയു മുന്നറിയിപ്പ് നൽകി.

Tags: citudriving test
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies