ന്യൂഡൽഹി:ചരിത്രനേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. 12.4 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 ഏപ്രിലിലെ മൊത്തം ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2.10 ലക്ഷം കോടി രൂപയായി .
ഏപ്രിലിൽ പരോക്ഷ നികുതി വരുമാനത്തിൽ 12.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഇടപാടുകളിലും ഇറക്കുമതിയിലുമുണ്ടായ കുതിച്ച് ചാട്ടമാണ് വരുമാന വർദ്ധവിന് കാരണമായത്.
2024 ഏപ്രിലിൽ റീഫണ്ടുകൾക്ക് കൊടുത്തതിന് ശേഷം 1.92 ലക്ഷം കോടി രൂപയാണ് അറ്റ ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് ഈ ഇനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്..
2024 ഏപ്രിലിലെ ജിഎസ്ടിയിൽ, കേന്ദ്ര ജിഎസ്ടി 43,846 കോടി രൂപയും സംസ്ഥാന ജിഎസ്ടി 53,538 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 37,826 കോടി ഉൾപ്പെടെ 99,623 കോടി രൂപയാണ് സംയോജിത ജിഎസ്ടി കലക്ഷൻ. സെസ് പിരിവ് 13,260 കോടി രൂപയും അതിൽ ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 1,008 കോടി രൂപയുമാണ്.
👉 #GST revenue collection for April 2024 highest ever at Rs 2.10 lakh crore
👉 #GST collections breach landmark milestone of ₹2 lakh crore
👉 Gross Revenue Records 12.4% y-o-y growth
👉 Net Revenue (after refunds) stood at ₹1.92 lakh crore; 17.1% y-o-y growth
Read more… pic.twitter.com/Ci7CE7h35o
— Ministry of Finance (@FinMinIndia) May 1, 2024