അത് വെറുമൊരു സിനിമയല്ല, എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ കാലഘട്ടം; ആര്യയുടെ 20 വർഷങ്ങൾ... ഓർമ്മകൾ പങ്കുവെച്ച് അല്ലു അർജ്ജുൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അത് വെറുമൊരു സിനിമയല്ല, എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ കാലഘട്ടം; ആര്യയുടെ 20 വർഷങ്ങൾ… ഓർമ്മകൾ പങ്കുവെച്ച് അല്ലു അർജ്ജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 11:31 pm IST
Facebook
Twitter
WhatsAppTelegram

ഗംഗോത്രി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അല്ലു അർജുൻ. ആദ്യ ചിത്രം വിജയമായിരുന്നെങ്കിലും അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു ‘ആര്യ’. തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലും അല്ലു അർജുൻ എന്ന നടന് തന്റേതായ ഒരു സ്ഥാനം ലഭിച്ച ചിത്രം കൂടിയായിരുന്നു ആര്യ. തന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ ചിത്രം എന്നാണ് ആര്യയെ അല്ലു അർജുൻ വിശേഷിപ്പിക്കുന്നത്.

Sweet Memories 🖤 #20yearsofArya pic.twitter.com/wp9cXaMeTB

— Allu Arjun (@alluarjun) May 7, 2024

ആര്യ റിലീസ് ചെയ്ത് 20 വർഷം തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ മറക്കാനാകാത്ത അനുഭവങ്ങളെ കുറിച്ച് അല്ലു അർജുൻ സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിപ്പ് പങ്കുവച്ചു. ഒപ്പം സിനിമയിലെ ചില ചിത്രങ്ങളും പങ്കുവച്ചു.’ ആര്യയുടെ 20 വർഷങ്ങൾ… ഇത് വെറുമൊരു സിനിമയല്ല. എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച ഒരു കാലഘട്ടമാണിത്. നന്ദി എല്ലാവരോടും…’. അല്ലു അർജുൻ കുറിച്ചു.

20 years of Arya. It’s not just a movie … it’s a moment in time that changed the course of my life . Gratitude forever . pic.twitter.com/DIYyWIP7ig

— Allu Arjun (@alluarjun) May 7, 2024

സുകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു റൊമാന്റിക് ആക്ഷൻ കോമഡി ചിത്രമായിരുന്നു ആര്യ. അനു മേത്ത, ശിവ ബാലാജി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു. സംവിധായകൻ സുകുമാറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ആര്യ. 2004 മെയ് 7നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആര്യയിലൂടെ ഒരു തെലുങ്കിലെ ഒരു ഹിറ്റ് ജോഡി തന്നെയാണ് ഉദയമെടുത്തത്. സുകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് തന്നെയായിരുന്നു ആര്യ.

2009ൽ അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ആര്യ 2 എന്ന ചിത്രം വീണ്ടും വിജയം ആവർത്തിച്ചു. പിന്നീട് നീണ്ട ഇടവേളയ്‌ക്ക് ശേഷം അല്ലു അർജുനും സുകുമാറും ഒരുമിച്ച ചിത്രമായിരുന്നു പുഷ്പ. രാജ്യമൊട്ടുക്കും ഏറ്റെടുത്ത ചിത്രത്തിലെ പ്രകടനത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Tags: allu arjunSUBarya
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies