ബോളിവുഡിന്റെ പ്രിയ താരമാണ് വരുൺ ധവാൻ. സമൂഹമാദ്ധ്യമങ്ങളിൽ നിറസാന്നിധ്യമാണ് വരുണും ഭാര്യയും പ്രമുഖ ഡിസൈനറുമായ നടാഷ ദലാലും. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. നടാഷയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് വരുൺ പങ്കുവച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് വരുൺ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്റെ കെയർടേക്കറിന് പിറന്നാൾ ആശംസകൾ എന്ന അടികുറിപ്പോടെയാണ് വരുൺ വീഡിയോ പങ്കുവച്ചത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. ഇതിനെ കുറിച്ചും വരുൺ വീഡിയോയിൽ പറയുന്നുണ്ട്. അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് വരുണും ഭാര്യയും. അവധിക്കാല യാത്രയ്ക്കിടെ ചിത്രീകരിച്ചതാണ് വീഡിയോ. കഴിഞ്ഞ മാസമാണ് താൻ അമ്മായാകാൻ പോകുന്നുവെന്ന വിവരം നടാഷ പങ്കുവച്ചത്.
2021 ജനുവരി 24-നാണ് വരുൺ ധവാനും നടാഷ ദലാലും വിവാഹിതരായത്. ‘ബവൽ’ എന്ന സിനിമയാണ് വരുണിന്റേതായി ഒടുവിൽ പുറത്തിയറങ്ങിയത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ‘സണ്ണി സംസ്കാരി കി തുളസി കുമാരി’എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിലും ജാൻവി കപൂറാണ് വരുണിന്റെ നായികയായെത്തുന്നത്.