64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 06:10 am IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ താര രാജാവിന് 64-ാം പിറന്നാൾ. മുൻഗാമികളും പിൻഗാമികളുമില്ലാത്ത നടനവിസ്മയം. ഒരിക്കലും മറക്കാത്ത, മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹൻലാൽ.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. തിരുവനന്തപുരത്തുള്ള മുടവൻമുകളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള സ്‌കൂളിലാണ് വിദ്യാഭ്യാസകാലം ആരംഭിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മോഡൽ സ്‌കൂളിലും എംജി കോളേജിലുമായി പഠനം പൂർത്തീകരിച്ചു. മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി.

1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷം തന്നെയാണ് മാനസിക നില തെറ്റിയ യുവാവായി താളവട്ടത്തിലൂടെ എത്തിയത്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. 1997-ലാണ് മോഹൻലാൽ, മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത് എന്നത് ചരിത്രം. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു.

2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ  ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻലാലാണ്. 2009-ൽ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്‌ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്‌ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു. അഭ്രപാളികളിൽ പകരക്കാരനില്ലാത്ത നായകനായി തുടരുന്ന മലയാളത്തിന്റെ ലാലേട്ടന് ജന്മദിനാശംസകൾ.

Tags: birthdaymohanlalFEATURED2
Share
Tweet
SendShare

More News from this section

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

Latest News

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies