അതിഭയാനകമായ 2 മണിക്കൂർ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ശുചിമുറിയിൽ കയറിയവർക്ക് ഗുരുതര പരിക്ക്; നട്ടെല്ലിനും തലയ്ക്കും കഴുത്തിനും പരിക്കേറ്റവർ അനവധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിഭയാനകമായ 2 മണിക്കൂർ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ശുചിമുറിയിൽ കയറിയവർക്ക് ഗുരുതര പരിക്ക്; നട്ടെല്ലിനും തലയ്‌ക്കും കഴുത്തിനും പരിക്കേറ്റവർ അനവധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

സിം​ഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരനായ വയോധികനായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അപകടസമയത്ത് നടന്ന കാര്യങ്ങളെ ഓർത്തെടുക്കുന്ന യാത്രക്കാർ പ്രതികരിക്കുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് ​ഗുരുതരമായ പരിക്കുകളേറ്റിരുന്നു. സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാർ മുകളിലേക്ക് പൊങ്ങി ബോർഡിൽ തലയിടിച്ച് നിലത്ത് വീണു. യാത്രാമദ്ധ്യേ ആയിരുന്നതിനാൽ ഭൂരിഭാ​ഗമാളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതിനാൽ ബാ​ഗേജ് കാബിനിൽ യാത്രക്കാരുടെ തലയിടിച്ചു. ഭക്ഷണസാധനങ്ങൾ ചിന്നിച്ചിതറി. യുവാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ച് രണ്ടുവരി പിറകിലേക്ക് വീണു. പലരുടെയും ചെവിയിൽ നിന്നും തലയിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. ചിലർ ഭയം കാരണവും മറ്റ് ചിലർ പരിക്കേറ്റതിന്റെ വേദന മൂലവും അലറിക്കരയാൻ തുടങ്ങി.

അപകടസമയത്ത് ശുചിമുറിയിൽ ആയിരുന്നവർക്കും ക്രൂ അം​ഗങ്ങൾക്കുമാണ് ഏറ്റവുമധികം പരിക്കേറ്റത്. അവർ നിലത്ത് കിടക്കുകയായിരുന്നു. പലർക്കും നട്ടെല്ലിനും തലയ്‌ക്കും പരിക്കേറ്റു. ചിലരുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഭയാനകവും ഏറ്റവും ദൈർഘ്യമേറിയതുമായ രണ്ട് മണിക്കൂറായിരുന്നു കടന്നുപോയതെന്നും രക്ഷപ്പെട്ട യാത്രക്കാർ പ്രതികരിച്ചു.

സിം​ഗപ്പൂർ എയർലൈൻസിന്റെ SQ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടനിൽ നിന്ന് സിം​ഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയായിരുന്നു. നിയന്ത്രണം വീണ്ടെടുത്തതിന് പിന്നാലെ വിമാനം ബാങ്കോക്കിൽ അടിയന്തരമായി ലാൻഡ് ചെയ്ത് പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പുവരുത്തി. യാത്രക്കാർക്കുണ്ടായ ഭയാനകമായ അനുഭവത്തിന് സിംഗപ്പൂർ എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.

Tags: AccidentSingapore Airlinesturbulence
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies