വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ എബോളയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും. പരീക്ഷണം നടത്തിയ ജീവികളെ വെറും മൂന്ന് ദിവസത്തിനുള്ളിൽ ജനിതകമാറ്റം വരുത്തിയ വൈറസ് കൊന്നിരുന്നു.
ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നായിരുന്നു ചോർന്നത്. ഈ ആരോപണം നിലനിൽക്കെയാണ് ലോകത്തിന് തന്നെ ഭീഷണിയായ മറ്റൊരു വൈറസിനെ ചൈന സൃഷ്ടിച്ചത്. സയൻസ് ഡയറക്‌റ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, ചൈനയിലെ ഗവേഷകർ എബോള വൈറസിൽ കണ്ടെത്തിയ ഗ്ലൈക്കോപ്രോട്ടീൻ ഉപയോഗിച്ചതായി വെളിപ്പെടുത്തിയത്. ഇത് മനുഷ്യശരീരത്തിൽ ഉടനീളം വ്യാപിക്കുകയും ലാബിലുള്ളവരെ രോഗികളാക്കി മാറ്റിയെന്നും പറയപ്പെടുന്നു.
ഒന്നിൽ കൂടുതൽ അവയവങ്ങളെ ഈ വൈറസുകൾ നശിപ്പിക്കും. പഠനമനുസരിച്ച്, വൈറസ് പരീക്ഷിച്ച മൃഗങ്ങളുടെ കണ്ണുകളുടെ ഉപരിതലത്തിൽ ചുണങ്ങ് വരികയും പിന്നീട് അവയുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. മനുഷ്യനെ ദിവസങ്ങൾ കൊണ്ട് വകവരുത്തുന്ന ഈ വൈറസ് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.













![Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)](https://janamtv.com/wp-content/uploads/2026/07/20260714466l_fna7lgi-120x86.webp)

