നിർമ്മാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്തു തുപ്പുമ്പോൾ മലയാളികൾ അംഗീകരിച്ചിരുന്നു; കേരളാ സ്റ്റോറിയെ മലയാളികൾ എതിർക്കും: കമാലുദ്ദീൻ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിർമ്മാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്തു തുപ്പുമ്പോൾ മലയാളികൾ അംഗീകരിച്ചിരുന്നു; കേരളാ സ്റ്റോറിയെ മലയാളികൾ എതിർക്കും: കമാലുദ്ദീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 03:32 pm IST
Facebook
Twitter
WhatsAppTelegram

കലാസൃഷ്ടിയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകൻ കമാലുദ്ദീൻ. നിർമ്മാല്യം സിനിമയിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ അതിനെ അംഗീകരിക്കാൻ മലയാളികൾക്ക് കഴിഞ്ഞുവെന്നും സംവിധായകൻ വാദിക്കുന്നു. കേരള സ്റ്റോറി പോലുള്ള സിനിമകളെ മലയാളികൾ എതിർക്കുമെന്നും അത്തരം സിനിമകൾ വിമർശിക്കപ്പെടണമെന്നും കമാലുദ്ദീൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എംടിയുടെ നിർമാല്യത്തിൽ വിഗ്രഹത്തിന്റെ മുഖത്ത് തുപ്പുമ്പോൾ ആ കഥാപാത്രമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്ന മനസ്സുള്ള മലയാളി സമൂഹം ഇവിടെ ഉണ്ടായിരുന്നു. ഇന്നാണെങ്കിൽ ആ കഥാപാത്രം ചെയ്ത ആളുടെ ജാതി ഏതാണെന്ന് നോക്കും. അദ്ദേഹത്തെ ആക്രമിച്ചേക്കാം. അതിൽ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കാതൽ എന്ന സിനിമ”.

“കാതൽ എന്ന സിനിമയിൽ ആ സംവിധായകൻ ഒന്നും ഒളിച്ചു കടത്താൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ പറയേണ്ട ഒരു വിഷയം അദ്ദേഹം പ്രസക്തമായി പറഞ്ഞു. ആ വിഷയം പറഞ്ഞപ്പോൾ എന്താണ് ഉണ്ടായത്. അതിൽ അഭിനയിച്ച മമ്മൂട്ടിയുടെ മതം നോക്കുന്നു, അതിനെ കുറ്റം പറയുന്നു. സംവിധായകന് വിലക്ക് ഏർപ്പെടുത്തുന്നു. മതങ്ങൾ കലാസൃഷ്ടിയിൽ ഇടപെടുകയാണ്. മതങ്ങൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് തന്നെ വലിയ പ്രശ്നമാണ്. അത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമാണ്”.

“കലയിൽ മതങ്ങൾ ഇടപെടുന്നത് അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. അതിനെ നമ്മൾ വിമർശിക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് കേരള സ്റ്റോറിയെ അംഗീകരിക്കാത്തത്. എന്തിന്റെ പേരിൽ അതുണ്ടെന്ന് പറഞ്ഞാലും കേരളം പോലുള്ള ഒരു സ്ഥലത്ത് അത് അംഗീകരിക്കാൻ പറ്റില്ല. അതുപോലെ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന എന്തിനെയും വിമർശിക്കണം”-കമാലുദ്ദീൻ പറഞ്ഞു.

Tags: filmMAMMOOTTYDirector kamal
Share
Tweet
SendShare

More News from this section

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

നമാമി പമ്പ മിഷൻ വരുന്നു, പമ്പയുടെയും പോഷകനദികളുടെയും നവീകരണം, കൈത്തോടുകളുടെ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം എന്നിവ ലക്ഷ്യം

Latest News

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies