മമ്മൂട്ടിയുടെ നായികയായി എത്തി; ഫോൺ  നമ്പർ പോലും ഉപേക്ഷിക്കേണ്ടി വന്നു, ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; സിനിമ നിർത്തിയതിന്റെ കാരണം...
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂട്ടിയുടെ നായികയായി എത്തി; ഫോൺ  നമ്പർ പോലും ഉപേക്ഷിക്കേണ്ടി വന്നു, ആത്മഹത്യയെപ്പറ്റി ചിന്തിച്ചു; സിനിമ നിർത്തിയതിന്റെ കാരണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 02:39 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് മറക്കാൻ കഴിയാത്ത നായികമാരിൽ ഒരാളാണ് ദാദാസാഹിബ് എന്ന വിനയൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ ആതിര(രമ്യ). നാലോ അഞ്ചോ വർഷങ്ങൾ മാത്രമായിരുന്നു ആതിര സിനിമയിൽ ഉണ്ടായിരുന്നത്. ചെയ്ത കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചത്. മലയാള സിനിമയിൽ തിളങ്ങി വന്ന താരം പെട്ടെന്ന് ആ മേഖല ഉപേക്ഷിക്കുകയായിരുന്നു. സിനിമാ ജീവിതം ഇട്ടെറിഞ്ഞിട്ട് പോകാൻ ആതിരയ്‌ക്ക് ഒരു കാരണമുണ്ട്. വർഷങ്ങൾക്കുശേഷം അക്കാര്യം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിൽ നൽകിയ അഭിമുഖത്തിലാണ് സിനിമാ ഫീൽഡ് ഉപേക്ഷിച്ചതിന്റെ കാരണം ആതിര വെളിപ്പെടുത്തിയത്.

“സിനിമ എന്താണെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ. സിനിമയിലേക്ക് ഒരു ചാൻസ് കിട്ടിയപ്പോൾ മോഹം തോന്നി. ദാദാ സാഹിബിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് ഞാൻ വരുന്നത്. ഭാഗ്യം കൊണ്ട് ആദ്യ ചിത്രം തന്നെ നന്നായി. ആ സിനിമയിൽ ഒപ്പം വർക്ക് ചെയ്തവരൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. പിന്നീട് കരുമാടിക്കുട്ടൻ, ഭർത്താവ് ഉദ്യോഗസ്ഥൻ പോലുള്ള സിനിമകളിൽ ചാൻസ് ലഭിച്ചു. ചില അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സിനിമാ മേഖല വേണ്ടെന്നുവച്ചത്”.

“സിനിമയിൽ നിന്നുണ്ടായ ചില അനുഭവങ്ങൾ എന്റെ ജീവിതത്തെ മൊത്തം താളം തെറ്റിച്ചു. ഇതിൽനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന അവസ്ഥയിൽ ഞാൻ എത്തി. പെട്ടെന്നാണ് ഞാൻ സിനിമ നിർത്തിയത്. ഞാനെന്റെ ഫോൺ നമ്പർ വരെ ഉപേക്ഷിച്ചു. മോശം അനുഭവങ്ങളാണ് എനിക്ക് ഉണ്ടായത്. സിനിമാ ഫീൽഡ് അറിയില്ലാത്തതുകൊണ്ടാവാം. ഒരു കണ്ണീരായി എന്റെ മനസ്സിൽ ഇപ്പോഴും അതുണ്ട്”.

“സിനിമയിലേക്ക് പോകേണ്ടായിരുന്നു എന്നുപോലും തോന്നി. പുറത്തിറങ്ങാൻ ഒരു ഭയമായി പോയി. സിനിമയിലേക്ക് വരുമ്പോൾ കാണുന്ന മുഖമല്ല, സിനിമയിൽ വന്നു കഴിഞ്ഞാൽ കാണുന്നത്. അടുത്ത് സംസാരിക്കുമ്പോൾ പലരും ചോദിക്കുന്നത് മറ്റൊന്നാണ്. നേരിട്ട് നമ്മളോട് ചോദിക്കാൻ ആർക്കും മടിയില്ല. എല്ലാവർക്കും അത് തരണം ചെയ്യാൻ പറ്റണമെന്നില്ല. അതുകൊണ്ടാണ് എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷപ്പെടണം എന്ന് തോന്നിയത്. ഒറ്റയടിക്ക് ഇട്ടെറിഞ്ഞ് പോവുകയായിരുന്നു സിനിമ. ആത്മഹത്യയെ കുറിച്ച് പോലും ഞാൻ ചിന്തിച്ചിരുന്നു”-ആതിര പറഞ്ഞു.

Tags: filmMAMMOOTTYSUBACTRESS ATHIRADADASAHIB
Share
Tweet
SendShare

More News from this section

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

നമാമി പമ്പ മിഷൻ വരുന്നു, പമ്പയുടെയും പോഷകനദികളുടെയും നവീകരണം, കൈത്തോടുകളുടെ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം എന്നിവ ലക്ഷ്യം

Latest News

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies