സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ല; നാസറുമായുള്ള വിവാഹത്തിന് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചു: ഉഷ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ല; നാസറുമായുള്ള വിവാഹത്തിന് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചു: ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടിയായിരുന്നു ഉഷ എന്ന ഹസീന ഹനീഫ്. കിരീടം, കാർണിവൽ, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളിൽ ഹസീന ചെയ്ത വേഷങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഇന്ന് സീരിയലിലാണ് താരം കൂടുതൽ സജീവമായി നിൽക്കുന്നത്. ഇപ്പോഴിതാ, സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച തന്റെ വിവാഹത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് ഹസീന. സംവിധായകൻ ടി എസ് സുരേഷ് ബാബുവുമായുള്ള വിവാഹം, പിന്നീടുണ്ടായ വേർപിരിയൽ, രണ്ടാം വിവാഹം എന്നിവ സിനിമാ ജീവിതത്തെ ബാധിച്ചുവെന്ന് താരം പറയുന്നു. മമ്മൂട്ടിയുമായി ഈ സമയത്തുണ്ടായ പിണക്കങ്ങളെപ്പറിയും ഹസീന തുറന്നു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

“പ്രണയം എന്നൊന്നും പറയാൻ പറ്റില്ല, ഒരു പാവം മനുഷ്യൻ ആയിരുന്നു സുരേഷ്. അങ്ങനെ സംഭവിച്ചു. കോട്ടയം കുഞ്ഞച്ചന് മുന്നേ സുരേഷ് ബാബുവിനെ എനിക്കറിയാം. സുരേഷ് ബാബുവുമായി ഒന്നിക്കാൻ തീരുമാനിച്ചത് ബാപ്പയ്‌ക്ക് വലിയ സങ്കടമായി. ബന്ധുക്കളും ഒരുപാട് കുറ്റം പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങൾ വിവാഹം കഴിച്ചു. എന്നാൽ പിന്നീട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി, അങ്ങനെ വേർപിരിയുകയായിരുന്നു. അദ്ദേഹവുമായുള്ള വിവാഹം എന്റെ കരിയറിനെ തന്നെ ഒരുപാട് ബാധിച്ചിരുന്നു. പല സിനിമകളും നഷ്ടമായി”.

“സുരേഷ് ബാബുവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി മമ്മൂക്കയോട് ബാപ്പ സംസാരിച്ചിരുന്നു. സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു. പറയാമെന്ന് മമ്മൂക്ക വാക്കും കൊടുത്തിരുന്നു. സുരേഷിനോട് വിളിച്ച് മമ്മൂക്ക കാര്യവും പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങൾ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ ആവും പിണക്കം. ആ സമയത്ത് സംസാരിക്കാറേ ഇല്ലായിരുന്നു മമ്മൂക്ക. സുരേഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം അദ്ദേഹം മിണ്ടാറില്ല”.

“അങ്ങോട്ട് ചെന്ന് മമ്മൂട്ടിയോട് സംസാരിച്ചാലും അദ്ദേഹം മിണ്ടില്ല. കുറെ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞിട്ടും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് മിണ്ടാൻ പോകുന്നത് ഞാനും നിർത്തി. പക്ഷേ, നാസറുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം മമ്മൂക്ക ഒരുതവണ എന്നോട് മിണ്ടി. നടന്നു പോയപ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു, ‘കല്യാണമൊക്കെ കഴിഞ്ഞു അല്ലേ.. എല്ലാം ഞാൻ അറിയുന്നുണ്ട്. നന്നായി വരട്ടെ’ എന്ന്”- ഉഷ പറഞ്ഞു.

Tags: MAMMOOTTYSUBmammookkaactress ushats suresh babu
Share
Tweet
SendShare

More News from this section

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies